ജ്യോതിർമയി

Jyothirmayi
Date of Birth:
ചൊവ്വ, 5 April, 1983

1983 ഏപ്രിൽ 5 ന്, കേരളത്തിലെ കോട്ടയത്ത്, ഉണ്ണിയുടെയുടെയും സരസ്വതിയുടെയും മകളായി ജനിച്ച ജ്യോതിർമയി, ​മോഡലിങ്ങിൽ​ തുടങ്ങി, ‘അവസ്ഥാന്തരങ്ങൾ’ എന്ന സീരിയലിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. പൈലറ്റ്സ് എന്ന ചിത്രത്തിൽ ആദ്യമായി മുഖം കാണിച്ചു,, ‘മീശമാധവൻ‘ എന്ന സിനിമയിലെ ഗാനരംഗത്തിലൂടെ​ ശ്രദ്ധേയയായ ജ്യോതിർമയി, ​ ‘ഭവം’ എന്ന സിനിമയിലെ അഭിനയത്തിന്, 2002 -ലെ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കി. ഭവത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചിരുന്നു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
പൈലറ്റ്സ് രാജീവ് അഞ്ചൽ 2000
ഇഷ്ടം ജ്യോതി സിബി മലയിൽ 2001
കല്യാണരാമൻ രാധിക ഷാഫി 2002
മീശമാധവൻ പ്രഭ ലാൽ ജോസ് 2002
എന്റെ വീട് അപ്പൂന്റേം സിബി മലയിൽ 2003
പട്ടാളം ഭാമ ലാൽ ജോസ് 2003
അന്യർ ലെനിൻ രാജേന്ദ്രൻ 2003
ഹരിഹരൻ പിള്ള ഹാപ്പിയാണ് വിശ്വനാഥൻ വടുതല 2003
ഭവം ലത സതീഷ് മേനോൻ 2004
കഥാവശേഷൻ രേണുക ടി വി ചന്ദ്രൻ 2004
ആലീസ് ഇൻ വണ്ടർ‌ലാൻഡ് ഡോ സിനിത രാജഗോപാൽ സിബി മലയിൽ 2005
ചാക്കോ രണ്ടാമൻ സുനിൽ കാര്യാട്ടുകര 2006
മൂന്നാമതൊരാൾ ബാല വി കെ പ്രകാശ് 2006
പകൽ സെലിൻ എം എ നിഷാദ് 2006
ആയുർ രേഖ ജി എം മനു 2007
ബഡാ ദോസ്ത് മീനു വിജി തമ്പി 2007
ആകാശം സുന്ദർദാസ് 2007
അടയാളങ്ങൾ മീനാക്ഷിക്കുട്ടി എം ജി ശശി 2008
ട്വന്റി 20 ജോഷി 2008
ആയുധം എം എ നിഷാദ് 2008

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
സാഗർ ഏലിയാസ് ജാക്കി അമൽ നീരദ് 2009
Submitted 15 years 7 months ago by Sandhya Rani.