ജോൺ കൈപ്പള്ളിൽ

John Kaippallil
Date of Birth:
ചൊവ്വ, 24 January, 1989

1989 ജനുവരി 24 -ന് മാത്യു ജോണിന്റെയും മറിയാമ്മയുടെയും മകനായി പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ ജനിച്ചു. എഞ്ചിനീയറിംഗ് പഠനത്തിനുശേഷം കൊച്ചിൻ ഷിപ്പ്യാർഡിൽ ജോലികിട്ടിയ ജോൺ കൊച്ചിയിൽ താമസമാക്കി. ജോലിയോടൊപ്പം മോഡലിംഗ് പ്രൊഫഷനായി എടുത്ത ജോൺ നിരവധി പരസ്യങ്ങൾക്ക് മോഡലായി. കൊച്ചി, ചെന്നൈ, കോയമ്പത്തൂർ, ഹൈദരാബാദ് എന്നിവിടങ്ങളിലെ വലിയ ഫാഷൻ ഷോകളിൽ മോഡലായി പങ്കെടുത്തു.

2012 -ൽ തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിൽ ഇംതിയാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ജോൺ അഭിനയരംഗത്തെത്തുന്നത്. 2016 -ൽ ഇറങ്ങിയ ആൻമരിയ കലിപ്പിലാണ് എന്ന സിനിമയിലെ ഡേവിഡ് സർ എന്ന കഥാപാത്രമാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. തുടർന്ന് മാസ്റ്റർപീസ്, ആട് 2, ഷൈലോക്ക് എന്നിവയുൾപ്പെടെ പത്തോളം സിനിമകളിൽ ജോൺ കൈപ്പള്ളിൽ അഭിനയിച്ചു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
തട്ടത്തിൻ മറയത്ത് ഇമതിയാസ്‌ വിനീത് ശ്രീനിവാസൻ 2012
ആൻമരിയ കലിപ്പിലാണ് ഡേവിഡ് സർ മിഥുൻ മാനുവൽ തോമസ്‌ 2016
ഫുക്രി സിദ്ദിഖ് 2017
ആട് 2 ഷെട്ടി മിഥുൻ മാനുവൽ തോമസ്‌ 2017
മാസ്റ്റർപീസ് രോഷൻ ചെറിയാൻ അജയ് വാസുദേവ് 2017
ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി അർജ്ജുൻ ഹരിശ്രീ അശോകൻ 2019
മധുരരാജ ഡോ ഋഷി വൈശാഖ് 2019
ഷൈലോക്ക് ആദിത്യ വർമ്മ അജയ് വാസുദേവ് 2020
ലൗ പോലീസ് ഒഫീസർ ഖാലിദ് റഹ്മാൻ 2021
കടുവ എ എസ് ഐ ഷാജി കൈലാസ് 2022
ലിറ്റിൽ ഹാർട്ട്സ് എബി ട്രീസ പോൾ, ആന്റോ ജോസ് പെരേര 2024
ആട്ടം സ്ഥനാർത്ഥി ആനന്ദ് ഏകർഷി 2024