ജയസുധ കപൂർ

Jayasudha Kapoor
Date of Birth:
Wednesday, 17 December, 1958

മദ്രാസിലെ ഒരു തെലുഗു കുടുംബത്തിൽ നിഡുഡവൊലു രാമേശ്വര റാവു(ബിസിനസുകാരൻ)വിന്റേയും ജോഗുലാംബയുടേയും മകളായി സുജാത നിഡുഡവൊലു എന്ന ജയസുധ കപൂർ ജനിച്ചത്. അവരുടെ അമ്മയുടെ സഹോദരിയാണ് പ്രശസ്ത നടിയും സംവിധായികയുമായ വിജയ നിർമ്മല. 1972 -ൽ Pandanti Kapuram എന്ന തെലുഗു സിനിമയിൽ ബാലനടിയായിട്ടായിരുന്നു ജയസുധയുടെ അരങ്ങേറ്റം അതേവർഷം തന്നെ Kula Gouravam എന്ന തമിഴ് സിനിമയിൽ ബാലനടിയായി തമിഴിലും തുടക്കം കുറിച്ചു.

1975 -ൽ Lakshmana Rekha എന്ന തെലുഗു സിനിമയിലൂടെ നായികയായി. തുടർന്ന് തെലുഗു,തമിഴ്, മലയാളം, ഹിന്ദി, കന്നഡ ഭാഷകളിലായി നിരവധി സിനിമകളിൽ നായികയായി ജയസുധ അഭിനയിച്ചു. Jyothi, Adavi Ramudu, Sivaranjani, Premabhishekam, Meghasandesam... തുടങ്ങിയവ ജയസുധയുടെ ശ്രദ്ധേയമായ തെലുഗു സിനിമകളാണ്. 1975 -ൽ രാസലീല എന്ന സിനിമയിൽ നായികയായാണ് ജയസുധ മലയാളത്തിൽ എത്തുന്നത്. തുടർന്ന് തിരുവോണം, റോമിയോ, ശിവതാണ്ഡവം, സരോവരം, ഇഷ്ടം, ബാലേട്ടൻ.. എന്നിവയുൾപ്പെടെ പത്തിലധികം മലയാള സിനിമകളിൽ അവർ അഭിനയിച്ചു.

മികച്ച നടിയ്ക്കുള്ള Nandi Awards (ആന്ധ്രപ്രദേശ് സംസ്ഥാന അവാർഡ്) – നിരവധി തവണ ജയസുധയ്ക്ക് ലഭിച്ചിട്ടുണ്ട്. 2009 -ൽ രാഷ്ട്രീയത്തിൽ ഇറങ്ങിയ ജയസുധ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു. 2009-2014 കാലത്ത് സെക്കൻഡറാബാദ് നിയോജക മണ്ഡലത്തിൽ നിന്ന് എം എൽ എ ആയിരുന്നു. പിന്നീട് അവർ കോൺഗ്രസ് വിട്ട് YSR കോൺഗ്രസ് പാർട്ടിയിൽ അംഗമായി.

പരേതനായ നിതിൻ കപൂർ ആയിരുന്നു ജയസുധയുടെ ഭർത്താവ്. രണ്ട് മക്കളാണ് അവർക്കുള്ളത്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
രാസലീല എൻ ശങ്കരൻ നായർ 1975
തിരുവോണം ചാന്ദ്നി ശ്രീകുമാരൻ തമ്പി 1975
റോമിയോ എസ് എസ് നായർ 1976
ശിവതാണ്ഡവം എൻ ശങ്കരൻ നായർ 1977
പ്രിയദർശിനി പെരുവാരം ചന്ദ്രശേഖരൻ 1978
ജീവിക്കാൻ പഠിക്കണം ലില്ലി സിംഗീതം ശ്രീനിവാസറാവു 1981
ചുവന്ന പുഷ്പം സാംബശിവൻ 1982
മേഘസന്ദേശം പാർവ്വതി ദാസരി നാരായണ റാവു 1984
ശിവരഞ്ജിനി ശിവരഞ്ജിനി ദാസരി നാരായണ റാവു 1984
സരോവരം രാജലക്ഷ്മി ജേസി 1993
ഇഷ്ടം ശ്രീദേവി സിബി മലയിൽ 2001
ബാലേട്ടൻ വി എം വിനു 2003
ശ്രീരാമരാജ്യം - ഡബ്ബിങ് ബാപ്പു 2011