ജയദേവൻ ചക്കടത്ത്

Jayadevan Chakkadath

കെ. അരവിന്ദാക്ഷന്റെയും വിജയലക്ഷ്മിയുടെയും മകനായി തൃശൂർ ജില്ലയിലെ അരിമ്പൂർ പഞ്ചായത്തിലെ എറവിൽ എന്ന ഗ്രാമത്തിൽ ജനിച്ചു. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം കൊച്ചിൻ സയൻസ് ആൻഡ് ടെക്നോളജി യൂണിവേഴ്സിറ്റിയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ (1998-2002) ബിരുദം നേടിയ ജയദേവൻ 2007 -ൽ കൊൽക്കത്തയിലെ സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സൗണ്ട് റെക്കോർഡിംഗിലും എഞ്ചിനീയറിംഗിലും ബിരുദാനന്തര ഡിപ്ലോമ നേടി.

2012 -ൽ ഡോക്റ്റർ ബിജു സംവിധാനം ചെയ്ത ആകാശത്തിന്റെ നിറം എന്ന സിനിമയിലെ സൗണ്ട് ഡിസൈൻ, ലൈവ് ഓഡിയോ റെക്കോഡിംഗ് എന്നിവ നിർവ്വഹിച്ചുകൊണ്ട് ജയദേവൻ സിനിമയിൽ തുടക്കം കുറിച്ചു. കാട് പൂക്കുന്ന നേരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, കാർബൺ, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ver 5.25, കുമ്പളങ്ങി നൈറ്റ്സ്, ഉള്ളൊഴുക്ക് എന്നിവയുൾപ്പെടെ നിരവധി സിനിമകളുടെ ശബ്ദ സംവിധാനരംഗത്ത് പ്രവർത്തിച്ചിട്ടുണ്ട്. 2016 -ൽ കാട് പൂക്കുന്ന നേരം എന്ന ചിത്രത്തിന് മികച്ച ശബ്ദലേഖനത്തിനുള്ള ദേശീയ പുരസ്‌കാരവും, സംസ്ഥാന ചലച്ചിത്ര പുരസ്കാരം അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. കൂടാതെ 2018 -ൽ കാർബൺ എന്ന ചിത്രത്തിനും 2023 -ൽ ഉള്ളൊഴുക്ക് എന്ന ചിത്രത്തിന് അനിൽ രാധാകൃഷ്ണനോടൊപ്പവും ജയദേവൻ സംസ്ഥാന പുരസ്‌കാരം നേടിയിട്ടുണ്ട്.

ജയദേവൻ ചക്കേടത്തിന്റെ ഭാര്യ ഗരിമ ജയദേവ്.

സൌണ്ട് റെക്കോഡിങ്

ഓഡിയോഗ്രഫി

ഓഡിയോഗ്രാഫി

Sound Design

തലക്കെട്ട് സംവിധാനം വര്‍ഷം
ഡീയസ് ഈറെ രാഹുൽ സദാശിവൻ 2025
നാരായണീന്റെ മൂന്നാണ്മക്കൾ ശരൺ വേണുഗോപാൽ 2025
ഇടി മഴ കാറ്റ് അമ്പിളി എസ് രംഗൻ 2025
പെരുമാനി മജു കെ ബി 2024
ലെവൽ ക്രോസ് അർഫാസ് അയൂബ് 2024
ഉള്ളൊഴുക്ക് ക്രിസ്റ്റോ ടോമി 2024
ഭ്രമയുഗം രാഹുൽ സദാശിവൻ 2024
അപ്പോസ്തലൻ കെ എസ് ബാവ 2020
കറാച്ചി 81 കെ എസ് ബാവ 2020
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ ശംഭു പുരുഷോത്തമൻ 2020
വെയിൽമരങ്ങൾ ഡോ ബിജു 2020
കുമ്പളങ്ങി നൈറ്റ്സ് മധു സി നാരായണൻ 2019
ഗാനഗന്ധർവ്വൻ രമേഷ് പിഷാരടി 2019
ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ver 5.25 രതീഷ് ബാലകൃഷ്ണൻ പൊതുവാൾ 2019
ഹേയ് ജൂഡ് ശ്യാമപ്രസാദ് 2018
കാർബൺ വേണു 2018
ഒരു കുട്ടനാടൻ ബ്ലോഗ് സേതു 2018
കാട് പൂക്കുന്ന നേരം ഡോ ബിജു 2017
വലിയ ചിറകുള്ള പക്ഷികൾ ഡോ ബിജു 2015
ആകാശത്തിന്റെ നിറം ഡോ ബിജു 2012