ജനകരാജ്

Janakaraj

വടിവേലുവിന്റെയും മുത്തുലക്ഷ്മിയുടെയും മകനായി മദ്രാസിൽ ജനിച്ചു. അഭിനയത്തോടുള്ള കടുത്ത അഭിനിവേശം കാരണം ഓഡിറ്റർ ജനറൽ ഓഫീസിൽ ജൂനിയർ ഡിവിഷൻ ക്ലർക്കായി ജോലി ചെയ്യുന്നതിനൊപ്പം തന്നെ ജനകരാജ് പാർട്ട് ടൈം ആയി നാടകങ്ങളിലും സജീവമായി പ്രവർത്തിച്ചിരുന്നു. സംവിധായകൻ ഭാരതിരാജയുടെ അനൗദ്യോഗിക സഹായിയായിട്ടാണ് ജനകരാജ് സിനിമാ രംഗത്തേക്ക് കടന്നുവരുന്നത്.

അദ്ദേഹത്തിന്റെ കഴിവ് തിരിച്ചറിഞ്ഞ ഭാരതിരാജ 1978 -ൽ പുറത്തിറങ്ങിയ 'കിഴക്കേ പോകും റെയിൽ' എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം നൽകി. തുടർന്ന് ഭാരതിരാജയുടെ തന്നെ 'പുതിയ വാർപ്പുകൾ' എന്ന ചിത്രത്തിലെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. 1980 -ൽ പുറത്തിറങ്ങിയ 'നിഴലുകൾ' എന്ന ചിത്രമാണ് ജനകരാജിന്റെ അഭിനയജീവിതത്തിൽ വലിയൊരു വഴിത്തിരിവായത്. തുടർന്ന് ജനകരാജ് തമിഴ് സിനിമയിലെ തിരക്കേറിയ ഹാസ്യനടന്മാരിൽ ഒരാളായി മാറി. ശിവാജി ഗണേശൻ, ശിവകുമാർ, രജനീകാന്ത്, കമലഹാസൻ തുടങ്ങിയ മുൻനിര നായകൻമാരുടെ ചിത്രങ്ങളിൽ സ്ഥിരസാന്നിധ്യമായി അദ്ദേഹം തിളങ്ങി. മണിരത്നം, കെ. ബാലചന്ദർ, സുരേഷ് കൃഷ്ണ തുടങ്ങിയ പ്രമുഖ സംവിധായകരുടെ ചിത്രങ്ങളുടെയും ഭാഗമായി. 'സിന്ധു ഭൈരവി', 'അഗ്നി നക്ഷത്രം', 'രാജാധി രാജ', 'അപൂർവ്വ സഹോദരങ്ങൾ', 'നായകൻ', 'കിഴക്ക് വാസൽ', 'അണ്ണാമലൈ', 'ബാഷ' തുടങ്ങിയ സിനിമകളിലെ അദ്ദേഹത്തിന്റെ വേഷങ്ങൾ ഏറെ പ്രശംസ പിടിച്ചുപറ്റി.

1990 -ൽ ജോഷി സംവിധാനം ചെയ്ത നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിൽ അതിഥിതാരമായി അഭിനയിച്ചുകൊണ്ട് ജനകരാജ് മലയാള സിനിമയിൽ തുടക്കം കുറിച്ചു. തുടർന്ന് സ്നേഹസാഗരം, ഋഷ്യശൃംഗൻ എന്നീ ചിത്രങ്ങളിലും മലയാളത്തിൽ അഭിനയിച്ചു. 2002 -ൽ പുറത്തിറങ്ങിയ 'കിംഗ്' എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തിന് മികച്ച സ്വഭാവ നടനുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് ജനകരാജിന് ലഭിച്ചു.

ജനകരാജിന്റെ ഭാര്യ മാലതി. അവർക്ക് ഒരു മകനാണുള്ളത്.

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
നമ്പർ 20 മദ്രാസ് മെയിൽ ജോഷി 1990
Submitted 15 years 6 months ago by danildk.