ഇസ്മയിൽ
1974 -ൽ കണ്ണൂർ ജില്ലയിലെ കണ്ണവത്ത് പരേതരായ ആയിഷയുടെയും അബ്ദുറഹ്മാന്റെയും മകനായി ജനിച്ചു. തന്റെ വേറിട്ട ശാരീരിക പ്രത്യേകതകളെ പോസിറ്റീവായി കണ്ട ഇസ്മയിൽ കലാപരമായ കഴിവുകളിലൂടെ പ്രശസ്തിനേടി. വിനയൻ സംവിധാനം ചെയ്ത് 2005 -ൽ പുറത്തിറങ്ങിയ പ്രശസ്തമായ അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെയാണ് ഇസ്മായിൽ ചലച്ചിത്ര ആസ്വാദകർക്കിടയിൽ കൂടുതൽ ശ്രദ്ധേയനാകുന്നത്. മുന്നൂറിലധികം ഉയരം കുറഞ്ഞ മനുഷ്യരെ അണിനിരത്തി ഗിന്നസ് റെക്കോർഡിൽ ഇടംനേടിയ ഈ ചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കൂടാതെ മറ്റ് ഏതാനും മലയാള സിനിമകളിലും ഇസ്മയിൽ ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമകൾക്ക് പുറമെ പ്രാദേശികമായി കലാരംഗത്തും സാംസ്കാരിക കൂട്ടായ്മകളിലും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. 2026 മെയിൽ കണ്ണവം പോലീസ് സ്റ്റേഷന് മുന്നിലുണ്ടായ ഒരു കാർ അപകടത്തെ തുടർന്ന് ഇസ്മയിൽ അന്തരിച്ചു.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| അത്ഭുതദ്വീപ് | വിനയൻ | 2005 |