ഗൗരി നന്ദ

Gouri Nanda

മലയാള ചലച്ചിത്ര നടി. 1989 ഓഗസ്റ്റിൽ എറണാംകുളം ജില്ലയിൽ പ്രഭാകര പണിയ്ക്കരുടെയും സതിയുടെയും മകളായി ജനിച്ചു. 2010-ൽ സുരേഷ് ഗോപി നായകനായ കന്യാകുമാരി എന്ന സിനിമയിലാണ് ഗൗരി നന്ദ ആദ്യമായി അഭിനയിയ്ക്കുന്നത്. തുടർന്ന് മോഹൻലാൽ നായകനായ ലോഹം , കനൽ...എന്നിവയടക്കം അഞ്ചിലധികം മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2020 ൽ ഇറങ്ങിയ അയ്യപ്പനും കോശിയും എന്ന സിനിമയിലെ ഗൗരി നന്ദയുടെ വേഷം നിരുപക പ്രശംസയും പ്രേക്ഷക പ്രീതിയും ഒരുപോലെ കൈവരിച്ചു. Nimirndhu Nil, Pagadi Aattam എന്നീ തമിഴ് സിനിമകളിലും ഗൗരി നന്ദ അഭിനയിച്ചിട്ടുണ്ട്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
കന്യാകുമാരി എക്സ്പ്രസ് ടി എസ് സുരേഷ് ബാബു 2010
കനൽ അനാമിക എം പത്മകുമാർ 2015
ലോഹം രഞ്ജിത്ത് ബാലകൃഷ്ണൻ 2015
അങ്കിൾ ഗിരീഷ് ദാമോദർ 2018
അയ്യപ്പനും കോശിയും കണ്ണമ്മ സച്ചി 2020
ബർമുഡ ടി കെ രാജീവ് കുമാർ 2022
വരാൽ കണ്ണൻ താമരക്കുളം 2022
ഹാപ്പി ന്യൂ ഇയർ സനീഷ് ഉണ്ണികൃഷ്ണൻ 2023
ഡി എൻ എ ടി എസ് സുരേഷ് ബാബു 2024
സീക്രട്ട് ഓഫ് കലിംഗ സനീഷ് ഉണ്ണികൃഷ്ണൻ 2026