ജി കെ പള്ളത്ത്

GK Pallath
Date of Death:
Sunday, 5 May, 2024
എഴുതിയ ഗാനങ്ങൾ: 22

തൃശൂർ പള്ളത്തുവീട്ടിൽ നാരായണൻനായരുടെയും അമ്മിണിയമ്മയുടെയും മകനാണ്, ഗോവിന്ദൻകുട്ടിയെന്ന ജി.കെ.പള്ളത്ത്.കുട്ടിക്കാലം മുതലേ സാഹിത്യത്തിനോടായിരുന്നു താൽപ്പര്യം. ഏഴാംക്ലാസ്സ്മുതൽ കവിതകൾ എഴുതിത്തുടങ്ങി. എട്ടാംക്ലാസ്സിൽപഠിക്കുമ്പോൾ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ജി.കെ.യുടെ കവിതകൾ അച്ചടിച്ചുവന്നു..1958 -ൽ തൃശൂരിൽ നടന്ന കമ്മ്യൂണിസ്റ്റുപാർട്ടി പ്ലീനത്തിൽ അവതരിപ്പിക്കാൻ വേണ്ടിയാണ് ജി.കെ.പള്ളത്ത് ആദ്യ ഗാനമെഴുതിയത്. കെ.എസ്.ജോർജും സുലോചനയും ചേർന്നാലപിച്ച "രക്തത്തിരകൾ നീന്തിവരും"എന്ന ഗാനം ചിട്ടപ്പെടുത്തിയത് ദാസ് കോട്ടപ്പുറമായിരുന്നു. പിന്നീട് അമച്വർ നാടകങ്ങൾക്കും ബാലെകൾക്കും ഗാനങ്ങളെഴുതിക്കൊണ്ട് അദ്ദേഹം കലാരംഗത്തേക്ക് കടന്നു...

തുടർന്ന്,നാടകരചനയിലേക്ക് ശ്രദ്ധതിരിച്ച ജി.കെ.പള്ളത്ത് ധൂർത്തുപുത്രി, കുടുംബവിളക്ക്, തുടങ്ങിയ അമേച്വർ നാടകങ്ങളെഴുതി. അവ വലിയ വിജയങ്ങളായതോടെ പ്രൊഫഷണൽ രംഗത്തേക്ക് തിരിഞ്ഞു.എൽ.പി.ആർ.വർമ്മ, എം.കെ.അർജ്‌ജുനൻ, കോട്ടയം ജോയി തുടങ്ങിയവരുടെ സംഗീതത്തിൽ അനേകം നാടകങ്ങൾക്കുവേണ്ടി അദ്ദേഹം ഗാനങ്ങളെഴുതി.നടനും സുഹൃത്തുമായ ടി.ജി.രവിയാണ് പാദസരം എന്ന ചിത്രത്തിലൂടെ അദ്ദേഹത്തിന്‌ സിനിമയിൽ അവസരം നൽകിയത്. തുടർന്ന് ഒരുപിടി ഹിറ്റ്‌ ഗാനങ്ങൾ അദ്ദേഹം മലയാളത്തിന് സമ്മാനിച്ചു. സിനിമാഗാനങ്ങൾ കൂടാതെ ചിങ്ങനിലാവ്‌, മനസ്സിലെ ശാരിക, മാരനെക്കാത്ത്‌, വെഞ്ചാമരം തുടങ്ങി അനേകം ആൽബങ്ങൾക്കും ജി.കെ.പള്ളത്ത് പാട്ടുകളെഴുതിയിട്ടുണ്ട്. ആകാശവാണിക്കുവേണ്ടി അനേകം ലളിതഗാനങ്ങളും, കക്ഷി ഭേദമന്യേ എല്ലാ പാർട്ടികൾക്കും വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണ ഗാനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. നിരവധി ഹിന്ദു -ക്രിസ്തീയ-മുസ്ലീം ഭക്തിഗാനങ്ങളും പള്ളത്തിന്റേതായുണ്ട്‌. ഏറ്റവും അവസാനം പുറത്തിറങ്ങിയ ഭക്തിഗാനം തൃശ്ശൂർ കോട്ടപ്പുറം തേവരെക്കുറിച്ചുള്ള സ്വയംഭൂനാഥൻ എന്ന ഗാനമാണ്.

2024 ഏപ്രിൽ 6 -ന് ജി കെ പള്ളത്തിന്റെ തിരഞ്ഞെടുത്ത ചില ചലച്ചിത്രഗാനങ്ങളും, ലളിതഗാനങ്ങളും, കവിതകളും, ഭക്തിഗാനങ്ങളും, നാടകഗാനങ്ങളുമുൾപ്പെട്ട "ഗാനാർച്ചന" എന്ന പുസ്തകത്തിന്റെ പ്രകാശനം തൃശ്ശൂർ റീജിണൽ തിയ്യറ്ററിൽ വെച്ച് നടന്നു.
ജി കെ പള്ളത്ത് രചിച്ച ഭൂരിഭാഗം ചലച്ചിത്ര ഗാനങ്ങൾക്കും സംഗീതം നല്കിയത് ദേവരാജൻ മാസ്റ്ററാണ്. പിൽക്കാലത്ത് സംഗീതസംവിധായകൻ ടി.കെ.ലായനുമായി ചേർന്ന് അനേകം ചിത്രങ്ങൾക്കും അദ്ദേഹം പാട്ടുകളെഴുതി.

ഗാനരചന

ജി കെ പള്ളത്ത് എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
ഇല്ലപ്പറമ്പിലെ പുള്ളോത്തി പാദസരം ജി ദേവരാജൻ പി മാധുരി 1978
കാറ്റു വന്നു നിന്റെ കാമുകൻ വന്നു പാദസരം ജി ദേവരാജൻ പി ജയചന്ദ്രൻ 1978
അമൃതകിരണം പുൽകും കാളീചക്രം കൊടകര മാധവൻ പി മാധുരി 1979
സുഹാസിനീ സുഭാഷിണീ ചാകര ജി ദേവരാജൻ കെ ജെ യേശുദാസ്, പി മാധുരി 1980
കുളിര് ഹാ കുളിര് ചാകര ജി ദേവരാജൻ കെ ജെ യേശുദാസ്, പി മാധുരി 1980
ഇത്തിരിപ്പൂവേ ചുവന്ന പൂവേ ചോര ചുവന്ന ചോര ജി ദേവരാജൻ പി മാധുരി 1980
മനസ്സേ മനസ്സേ നിൻ മൗനതീരം ചോര ചുവന്ന ചോര ജി ദേവരാജൻ കെ ജെ യേശുദാസ് 1980
ശിശിരപൗർണ്ണമി വീണുറങ്ങി ചോര ചുവന്ന ചോര ജി ദേവരാജൻ വാണി ജയറാം 1980
മാരിവില്ലിൻ സപ്തവർണ്ണജാലം അമൃതഗീതം ജി ദേവരാജൻ കെ ജെ യേശുദാസ് 1982
പാടും നിശയിതിൽ അമൃതഗീതം ജി ദേവരാജൻ വാണി ജയറാം 1982
ഉന്മാദമുണരുന്ന രാവിൽ കരീം ദാദ ടി കെ ലായന്‍ കെ ജെ യേശുദാസ് 1992
വസന്തകൗമുദി വനമാല കരീം ദാദ ടി കെ ലായന്‍ ഈശ്വരിപണിക്കർ 1992
രക്തത്തിരകൾ നീന്തി കരീം ദാദ ടി കെ ലായന്‍ കെ ജെ യേശുദാസ്, ഈശ്വരിപണിക്കർ 1992
ആഷാഢസന്ധ്യയിലെ മേഘങ്ങളേ - M വാൽക്കണ്ണാടി ടി കെ ലായന്‍ കെ ജെ യേശുദാസ് 1992
ആഷാഢസന്ധ്യയിലെ മേഘങ്ങളേ - F വാൽക്കണ്ണാടി ടി കെ ലായന്‍ കെ എസ് ചിത്ര 1992
കളകളമൊഴികൾ കൊഞ്ചി വാൽക്കണ്ണാടി ടി കെ ലായന്‍ കെ ജെ യേശുദാസ് 1992
ഹായ് സ്മിതേ സുസ്മിതേ വാൽക്കണ്ണാടി ടി കെ ലായന്‍ കെ ജെ യേശുദാസ് 1992
അഞ്ചുനിലപ്പന്തലിട്ട - M കുങ്കുമപ്പൊട്ട് ടി കെ ലായന്‍ കെ ജെ യേശുദാസ് 1994
പുല്ലാനിക്കാട്ടിലെ കുങ്കുമപ്പൊട്ട് ടി കെ ലായന്‍ കെ ജെ യേശുദാസ് 1994
അഞ്ചുനിലപ്പന്തലിട്ട - F കുങ്കുമപ്പൊട്ട് ടി കെ ലായന്‍ കെ എസ് ചിത്ര 1994
Submitted 17 years 4 months ago by mrriyad.
Contributors:
ContributorsContribution
Profile photo