ഇലക്രോണിക് കിളി
ഇടുക്കി സ്വദേശിയായ സ്റ്റെഫിൻ ജോസ് ആണ് "ഇലക്ട്രോണിക് കിളി" എന്ന പേരിൽ മലയാള സിനിമാ സംഗീത രംഗത്ത് പ്രവർത്തിക്കുന്നത്. സ്റ്റെഫിൻ സ്കൂൾ കാലഘട്ടത്തിൽ തന്നെ സമീപ പ്രദേശത്തെ ചർച്ചിൽ കീബോർഡ് വായിക്കുമായിരുന്നു.
ബി ടെക് പഠനത്തിന് ശേഷം എ ആർ റഹ്മാൻ നേതൃത്വം നൽകുന്ന KM Music Conservatory-യിൽ (ചെന്നൈ) സംഗീതത്തിൽ തുടർ പഠനം നടത്തി. പാട്ടുകൾ കമ്പോസ് ചെയ്യാമെന്ന ആത്മവിശ്വാസം ലഭിക്കുന്നത് അവിടെ വച്ചാണ്.
2022-ൽ സംഗീത സംവിധായകൻ അങ്കിത് മേനോന് ഒപ്പം പ്രവർത്തിച്ച് തുടങ്ങി. ആനന്ദ് മേനൻ സംവിധാനം ചെയ്ത വാഴ സിനിമയ്ക്ക് വേണ്ടി കമ്പോസ് ചെയ്ത് സ്വയം പാടിയ "ഏയ് ബനാനേ" എന്ന പാട്ട് വൈറൽ ആയതോടെയാണ് ഇലക്ട്രോണിക് കിളി എന്ന പേര് ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് തലവര എന്ന സിനിമയിൽ സ്വതന്ത്ര സംഗീത സംവിധായകനായി. മോഹിനിയാട്ടം എന്ന സിനിമയ്ക്ക് ഇലക്ട്രോണിക് കിളി നൽകിയ ബാക്ക്ഗ്രൗണ്ട് സ്കോറും വളരെയധികം ശ്രദ്ധിക്കപ്പെട്ടു.
ആലപിച്ച ഗാനങ്ങൾ
| ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
|---|---|---|---|---|---|
| ഏയ് ബനാനേ | വാഴ | വിനായക് ശശികുമാർ | ഇലക്രോണിക് കിളി | 2024 | |
| ജെപ്പ് സോങ്ങ് | സർക്കീട്ട് | സുഹൈൽ കോയ | ഗോവിന്ദ് വസന്ത | 2025 | |
| കണ്ട് കണ്ട് | തലവര | മുത്തു വിജയ് | ഇലക്രോണിക് കിളി | 2025 |
സംഗീതം
| ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്ഷം |
|---|---|---|---|---|---|
| ഏയ് ബനാനേ | വാഴ | വിനായക് ശശികുമാർ | ഇലക്രോണിക് കിളി | 2024 | |
| കണ്ട് കണ്ട് | തലവര | മുത്തു വിജയ് | മണികണ്ഠൻ അയ്യപ്പ, ഇലക്രോണിക് കിളി | 2025 |
സ്കോർ
പശ്ചാത്തല സംഗീതം
| സിനിമ | സംവിധാനം | വര്ഷം |
|---|---|---|
| വാഴ | ആനന്ദ് മേനോൻ | 2024 |
| മോഹിനിയാട്ടം | കൃഷ്ണദാസ് മുരളി |
| Contributors | Contribution |
|---|---|
Alias |