ഇ കരുണാകരൻ

E Karunakaran

മലയാള സിനിമാ ഗാന ശാഖ മറക്കാൻ പാടില്ലാത്ത വ്യക്തിത്വമാണ് തരംഗിണി സ്റ്റുഡിയോവിലെ സൗണ്ട് റെക്കോർഡിസ്റ്റായ ഇ.കരുണാകരൻ എന്ന എള്ളാത്ത് കരുണാകരൻ.
ചെന്നൈയിലും തിരുവനന്തപുരത്തും തരംഗിണി സ്റ്റുഡിയോയിൽ സഹായിയായി ജോലി ചെയ്ത വ്യക്തി.
ദേവരാജന്‍ മാസ്റ്ററുടെ 'അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍' എന്ന പാട്ടാണ് ആദ്യമായി സ്വതന്ത്രമായി റെക്കോഡ് ചെയ്തത്. ജോലിതേടി ചെന്നൈയിലെത്തിയ അദ്ദേഹം മൂന്നു വര്‍ഷം എ.വി.എം. സ്റ്റുഡിയോയുടെ ഫിലിം ലാബില്‍ സഹായിയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ യേശുദാസ് തരംഗിണി സ്റ്റുഡിയോയില്‍ അസിസ്റ്റന്റായി നിയമിച്ചു.
തരംഗിണി സ്റ്റുഡിയോയുടെ സുവർണകാലത്തു കരുണാകരന്റെ സേവനം ഒട്ടേറെ ഗാനങ്ങളെ പൂർണതയിലെത്തിച്ചു. യേശുദാസിന്റെ ശാസ്ത്രീയഗാനങ്ങൾ, അയ്യപ്പഭക്തിഗാനങ്ങൾ, ഓണം ആൽബം തുടങ്ങിയവയാണു തരംഗിണി ആദ്യം പുറത്തിറക്കിയത്. ഇതിലെല്ലാം ഈ മലപ്പുറംകാരന്റെ അദൃശ്യസാന്നിധ്യമുണ്ടായി. ‘ഒരു നറുപുഷ്പമായി...’, ‘ഒരു ദലം മാത്രം...’, ‘ഹൃദയവനിയിലെ...’, ‘പുലരിത്തൂമഞ്ഞുതുള്ളിയിൽ...’, ‘ചന്ദനമണിവാതിൽ...’, ‘ഒരു വട്ടംകൂടി...’, ‘ഇലപൊഴിയും ശിശിരത്തിൽ...’, ‘പൂമുഖവാതിൽക്കൽ...’ തുടങ്ങിയ ഗാനങ്ങൾ റിക്കോർഡ് ചെയ്തത് ഇദ്ദേഹമാണ്.

റീ-റെക്കോഡിങ്

റീ-റെക്കോഡിങ്

പാട്ടുകളുടെ ശബ്ദലേഖനം

ഗാനലേഖനം

തലക്കെട്ട് സംവിധാനം വര്‍ഷം
ലേഡീസ് & ജെന്റിൽമെൻ ഗോപൻ 2001
മയൂരനൃത്തം വിജയകൃഷ്ണൻ 1996
വരണമാല്യം വിജയ് പി നായർ 1994
വക്കീൽ വാസുദേവ് പി ജി വിശ്വംഭരൻ 1993
കാവടിയാട്ടം അനിയൻ 1993
പണ്ടു പണ്ടൊരു രാജകുമാരി വിജി തമ്പി 1992
പൊന്നാരന്തോട്ടത്തെ രാജാവ് പി അനിൽ, ബാബു നാരായണൻ 1992
കോട്ടയം കുഞ്ഞച്ചൻ ടി എസ് സുരേഷ് ബാബു 1990
അധിപൻ കെ മധു 1989

ഗാനലേഖനം

തലക്കെട്ട് സംവിധാനം വര്‍ഷം
ലേഡീസ് & ജെന്റിൽമെൻ ഗോപൻ 2001
മയൂരനൃത്തം വിജയകൃഷ്ണൻ 1996
വരണമാല്യം വിജയ് പി നായർ 1994
വക്കീൽ വാസുദേവ് പി ജി വിശ്വംഭരൻ 1993
കാവടിയാട്ടം അനിയൻ 1993
പണ്ടു പണ്ടൊരു രാജകുമാരി വിജി തമ്പി 1992
പൊന്നാരന്തോട്ടത്തെ രാജാവ് പി അനിൽ, ബാബു നാരായണൻ 1992
കോട്ടയം കുഞ്ഞച്ചൻ ടി എസ് സുരേഷ് ബാബു 1990
അധിപൻ കെ മധു 1989

സൌണ്ട് റെക്കോഡിങ്

ശബ്ദലേഖനം/ഡബ്ബിംഗ്

തലക്കെട്ട് സംവിധാനം വര്‍ഷം
സ്വർഗ്ഗം ഉണ്ണി ആറന്മുള 1987