ദുർഗ കൃഷ്ണ
Durga Krishna
1996 ഒക്റ്റോബർ 25 -ന് കൃഷ്ണലാലിന്റെയും ജിഷയുടെയും മകളായി കോഴിക്കോട് ജില്ലയിലെ പുല്ലാലൂരിൽ ജനിച്ചു. ക്ലാസിക്കൽ ഡാൻസറായ ദുർഗ കൃഷ്ണ ഭരതനാട്യത്തിൽ ബിരുദമെടുത്തിട്ടുണ്ട്. മോഡലിംഗിലൂടെയാണ് ദുർഗ തന്റെ കരിയർ തുടങ്ങുന്നത്. തുടർന്ന് 2017 -ൽ പ്രദീപ് നായർ സംവിധാനം ചെയ്ത വിമാനം എന്ന ചിത്രത്തിൽ പൃഥ്വീരാജിന്റെ നായികയായിക്കൊണ്ട് സിനിമയിൽ അരങ്ങേറ്റം കുറിച്ചു. അതിനുശേഷം പ്രേതം 2, ലൗ ആക്ഷൻ ഡ്രാമ, കിംഗ് ഫിഷ്, മരക്കാർ അറബിക്കടലിന്റെ സിംഹം എന്നിവയുൾപ്പെടെ പത്തോളം സിനിമകളിൽ ദുർഗ കൃഷ്ണ അഭിനയിച്ചിട്ടുണ്ട്.
2021 ഏപ്രിലിൽ ദുർഗ കൃഷ്ണ വിവാഹിതയായി. നിർമ്മാതാവും അഭിനേതാവുമായ അർജ്ജുൻ രവീന്ദ്രനെയാണ് ദുർഗ വിവാഹം ചെയ്തത്.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| വിമാനം | ജാനകി | പ്രദീപ് എം നായർ | 2017 |
| പ്രേതം 2 | അനു തങ്കം പൗലോസ് | രഞ്ജിത്ത് ശങ്കർ | 2018 |
| ലൗ ആക്ഷൻ ഡ്രാമ | സ്വാതി | ധ്യാൻ ശ്രീനിവാസൻ | 2019 |
| കുട്ടിമാമ | അഞ്ജലി (ചെറുപ്പം) | വി എം വിനു | 2019 |
| വൃത്തം | ഗൗതമി നായർ | 2019 | |
| കിംഗ് ഫിഷ് | മല്ലിക | അനൂപ് മേനോൻ | 2020 |
| കൺഫെഷൻസ് ഓഫ് എ കുക്കൂ | ജയ് ജിതിൻ പ്രകാശ് | 2021 | |
| കുടുക്ക് 2025 | ഈവ് | ബിലഹരി | 2022 |
| ഉടൽ | ഷൈനി ചാക്കോ | രതീഷ് രഘുനന്ദൻ | 2022 |
| ഒരു അന്വേഷണത്തിന്റെ തുടക്കം | എം എ നിഷാദ് | 2024 | |
| അയ്യർ ഇൻ അറേബ്യ | എം എ നിഷാദ് | 2024 |