ദിവാകരമേനോൻ

Divakara Menon
ബി ദിവാകരമേനോൻ
ഡോക്ടർ ബി ദിവാകർ

പ്രകൃതീ മനോഹരീ, സഹ്യന്റെ മകൻ, അക്കരെ, പാണ്ഡവപുരം, മണ്ണിന്റെ മക്കൾ, കുട്ടപ്പൻ സാക്ഷി, രാധ എന്ന പെൺകുട്ടി, ബലൂൺ തുടങ്ങി മുപ്പത്തിനാലോളം ഫീച്ചർ ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിക്കുകയും നൂറിലധികം ഡോക്യുമെന്ററികൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. പഠിച്ചിറങ്ങിയ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ 1987-ൽ സിനിമാട്ടോഗ്രഫി വിഭാഗത്തിൽ അധ്യാപകനായി അദ്ദേഹം ചേരുന്നു, 1989-ൽ ജാമിയ മിലിയ ഇസ്‌ലാമിയ യൂണിവേഴ്‌സിറ്റിയിലെ എ.ജെ.കെ. മാസ് കമ്യൂണിക്കേഷൻ റിസർച്ച് സെന്ററിൽ റീഡറായി ന്യൂഡൽഹിയിലെത്തുന്നു.

കഴിഞ്ഞ അഞ്ചുവർഷത്തിലധികമായി അദ്ദേഹം ഗോവ അന്തർദേശീയ ചലച്ചിത്രമേളയുടെ ജൂറി അംഗമാണ്. എ കെ ബിർ, ഷാജി എൻ കരുൺ എന്നിവരോടൊപ്പം ചലച്ചിത്രമേളയുടെ ടെക്‌നിക്കൽ കമ്മിറ്റി അംഗമായും പ്രവർത്തിക്കുന്നു. സർക്കാറിനു വേണ്ടിയും പല സംഘടനകൾക്കുവേണ്ടിയും നിരവധി ഷോർട്ട്ഫിലിമുകളും ഡോക്യുമെന്ററികളും ദിവാകരമേനോൻ സംവിധാനംചെയ്തിട്ടുണ്ട്, ഇതു കൂടാതെ പല പ്രമുഖ കമ്പനികൾക്കുവേണ്ടി പരസ്യചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്.

അവലംബം : മാതൃഭൂമി

ഛായാഗ്രഹണം

സിനിമ സംവിധാനം വര്‍ഷം
കുട്ടപ്പൻ സാക്ഷി പവിത്രൻ 2000
താല ബാബു രാധാകൃഷ്ണൻ 1988
മാനസമൈനേ വരൂ പി രാമു 1987
മഞ്ഞമന്ദാരങ്ങൾ എ ചന്ദ്രശേഖരൻ 1987
യാഗാഗ്നി പി ചന്ദ്രകുമാർ 1987
പാണ്ഡവപുരം ജി എസ് പണിക്കർ 1986
ഒപ്പം ഒപ്പത്തിനൊപ്പം സോമൻ അമ്പാട്ട് 1986
ആരോടും പറയരുത് എ ജെ റോജസ് 1985
കൂട്ടിനിളംകിളി സാജൻ 1984
അക്കരെ കെ എൻ ശശിധരൻ 1984
ആശംസകളോടെ വിജയൻ കാരോട്ട് 1984
തീരെ പ്രതീക്ഷിക്കാതെ പി ചന്ദ്രകുമാർ 1984
ബലൂൺ രവി ഗുപ്തൻ 1982
സഹ്യന്റെ മകൻ ജി എസ് പണിക്കർ 1982
സ്വർണ്ണപ്പക്ഷികൾ പി ആർ നായർ 1981
പ്രകൃതീ മനോഹരി ജി എസ് പണിക്കർ 1980
രാധ എന്ന പെൺകുട്ടി ബാലചന്ദ്ര മേനോൻ 1979