ധ്രുവൻ

Dhruvan
Date of Birth:
തിങ്കൾ, 28 April, 1986

1986 ഏപ്രിൽ 28 ന് ഒറ്റപ്പാലത്ത് ജനിച്ചു. ബിരുദ പഠനത്തിനുശേഷമാണ് ധ്രുവൻ അഭിനയരംഗത്ത് എത്തുന്നത്. 2013 ൽ ലിസമ്മയുടെ വീട്, പട്ടം പോലെ എന്നീ സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായിട്ടാണ് ധ്രുവൻ സിനിമയിൽ തുടക്കമിടുന്നത്. 2014 -ൽ ഗാംഗ്സ്റ്റർ എന്ന സിനിമയിൽ മമ്മൂട്ടിയോടൊപ്പം ഒരു വേഷം ചെയ്തു. തുടർന്ന് 1971 ബിയോണ്ട് ബോർഡേഴ്സ്, ഫൈനൽസ്, എന്നിവയുൾപ്പെടെ പത്തിലധികം സിനിമകളിൽ ധ്രുവൻ അഭിനയിച്ചു. ക്വീൻ എന്ന ചിത്രത്തിൽ നായകനായി. Valimai എന്ന തമിഴ് സിനിമയിലും ധ്രുവൻ അഭിനയിച്ചിട്ടുണ്ട്.

ധ്രുവൻ - Facebook

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ലിസമ്മയുടെ വീട് ബാബു ജനാർദ്ദനൻ 2013
ഗാംഗ്സ്റ്റർ ആഷിക് അബു 2014
ലോർഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി അനിൽ രാധാകൃഷ്ണമേനോൻ 2015
1971 ബിയോണ്ട് ബോർഡേഴ്സ് മേജർ രവി 2017
ക്വീൻ ബാലു ഡിജോ ജോസ് ആന്റണി 2018
ഫൈനൽസ് പി ആർ അരുണ്‍ 2019
ചിൽഡ്രൻസ് പാർക്ക് ഋഷി ഷാഫി 2019
ജനഗണമന ഷഹീൻ ഡിജോ ജോസ് ആന്റണി 2022
നാൻസി റാണി ജോസഫ് മനു ജെയിംസ് 2023
കണ്ണൂർ സ്ക്വാഡ് സുൽഫിക്കർ റോബി വർഗ്ഗീസ് രാജ് 2023
അടി പ്രശോഭ് വിജയന്‍ 2023
കാസർഗോൾഡ് രജീഷ് (ശ്രീനാഥ്) മൃദുൽ എം നായർ 2023
ഖജുരാഹോ ഡ്രീംസ് മനോജ് വാസുദേവ് 2025