താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

കേളീ നന്ദന മധുവനിയില്‍
തേരില്‍ അണയുമൊരഭിരാമനായ്
ഒരു രാജകുമാരനൊരുങ്ങി
നവ കുങ്കുമസൂര്യനുണര്‍ന്നു
പ്രിയസീതാമനസമേ തുയിലുണരൂ
തുയിലുണരൂ...
കേളീ നന്ദന മധുവനിയില്‍
തേരില്‍ അണയുമൊരഭിരാമനായ്

ആയിരം തോഴിമാരും രത്നമണിഭൂഷകളും
സ്വയംവരമണ്ഡപവും മാല്യവുമൊരുങ്ങി
കളഭവുമണിനിരയും കുരവയുമൊഴുകുകയായ്
കുഴലും വീണയുമായ്
കളമൊഴികള്‍ ശ്രുതിഭരമായ് പാടുകയായ്
നീ ഉണരുക ഉണരുക ദേവീ
കേളീ നന്ദന മധുവനിയില്‍
തേരില്‍ അണയുമൊരഭിരാമനായ്

മംഗളഹൃദയവും മുകുളിത കരവുമായ്
സംഗമലീലാ കാമനയോടെ
സുരഭില വനലതയില്‍
ചുംബനമലരുകളായ് വിടരാനിനിയുണരൂ
സ്വരനദിയില്‍ തിരയിളകും ഗാനവുമായ്
നീ ഉണരുക ഉണരുക ദേവീ...

കേളീ നന്ദന മധുവനിയില്‍
തേരില്‍ അണയുമൊരഭിരാമനായ്
ഒരു രാജകുമാരനൊരുങ്ങി
നവ കുങ്കുമസൂര്യനുണര്‍ന്നു
പ്രിയസീതാമനസമേ തുയിലുണരൂ
തുയിലുണരൂ...
കേളീ നന്ദന മധുവനിയില്‍
തേരില്‍ അണയുമൊരഭിരാമനായ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Keli nandana madhuvaniyil

Additional Info

അനുബന്ധവർത്തമാനം

Submitted 6 years 1 week ago by shyamapradeep.
The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.