താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

സ്വയം മറന്നൊന്നു പാടാൻ തരൂ നിന്റെ തംബുരു നീ
അണിഞ്ഞൊരുങ്ങിയ രാവായ് വരൂ എന്റെ അരികിൽ നീ
ഇതളാർന്ന സ്വപ്നങ്ങളോടേ
ഇളനീർ തേൻ‌ തുള്ളിയോടേ
എന്നുള്ളിലലിയാൻ വരൂ ...
സ്വയം മറന്നൊന്നു പാടാൻ തരൂ നിന്റെ തംബുരു നീ

നീയെന്റെ പൂന്തേൻ കിനാവിൽ
എന്നും നിറയുന്ന മധുരാഗസാരം
നീയെന്റെ മായാനിലാവിൽ
എന്നുമുണരുന്ന പൊൻ‌താരഹാരം

പ്രിയമോടെ പകരുന്ന പ്രണയാമൃതം
എന്നിലറിയാതെ തെളിയുന്ന രാഗോദയം
പ്രിയമോടെ പകരുന്ന പ്രണയാമൃതം
എന്നിലറിയാതെ തെളിയുന്ന രാഗോദയം
എന്നിലലിയാതെയലിയുന്ന ഹരിചന്ദനം
സ്വയം മറന്നൊന്നു പാടാൻ തരൂ നിന്റെ തംബുരു നീ

സ്നേഹം തലോടും നിൻ പാട്ടിൽ
സ്വപ്നം ശ്രുതി മീട്ടും മനസ്സിന്റെ ഉള്ളിൽ
തൂവെണ്ണ തോൽക്കും നിൻ മെയ്യിl
പുതു പനിനീർപ്പൂ വിടരുന്ന ചുണ്ടിൽ
അടരാതെ പടരുന്നോരനുരാഗമേ നിന്നെ
നോവാതെ ഞാനൊന്നു നുള്ളട്ടയോ
അടരാതെ പടരുന്നോരനുരാഗമേ
നിന്നെനോവാതെ ഞാനൊന്നു നുള്ളട്ടയോ
മാറിൽ മുറിയാതെ ഞാനൊന്നു മുകരട്ടെയോ

സ്വയം മറന്നൊന്നു പാടാൻ തരൂ നിന്റെ തംബുരു നീ
അണിഞ്ഞൊരുങ്ങിയ രാവായ് വരൂ എന്റെ അരികിൽ നീ
ഇതളാർന്ന സ്വപ്നങ്ങളോടേ
ഇളനീർ തേൻ‌ തുള്ളിയോടേ
എന്നുള്ളിലലിയാൻ വരൂ ...
സ്വയം മറന്നൊന്നു പാടാൻ തരൂ നിന്റെ തംബുരു നീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
1
Average: 1 (1 vote)
Swayam Marannonnu Paadaan

Additional Info

അനുബന്ധവർത്തമാനം

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.