താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

നടവഴിയും ഇടവഴിയും എവിടേയ്ക്കു പോണേ
പഴമയുടെ വഴി താണ്ടി അകലേയ്ക്കു പോണേ
കറുകറെ രാവിന്റെ കാളയെ കണ്ടേ
വെളുവെളെ പകലിന്റെ കാളയുമുണ്ടേ
കാലമാം ഈ വില്ലുവണ്ടിയുടെ പിറകെ
കാതോർത്തു കാതോർത്തു നീങ്ങുന്നതാരോ ... ആരോ ...

ചണ്ഡിയാം ആനന്ദ യക്ഷിയെ പണ്ടൊരാൾ
മന്ത്രച്ചിലമ്പിനാൽ കെട്ടീ
അകളെ പ്രകോപിതയാക്കുവാൻ അന്നവൻ
അന്യയൊരു കന്യയെ പുൽകീ
പെണ്ണവൾ മറ്റാരുമറിയാതെ പേറ്റുനോ-
വെണ്ണിയീ വഴിയേ വരുന്നൂ ... വരുന്നൂ

നടവഴിയും ഇടവഴിയും എവിടേയ്ക്കു പോണേ

ആ വഴിക്കത്രേ വരുന്നു തൻ വേളിയും
അമ്മാത്തു പോകുവാനായീ
അവളിൽ തുടിക്കും കടിഞ്ഞൂൽക്കനിക്കുള്ളൊ-
രവതാര ദിവസങ്ങളെണ്ണീ
വില്ലുവണ്ടിച്ചന്തമാടുമാ വഴി നീളെ
വിരിയുന്നു കുടമണിത്താളം ... താളം

നടവഴിയും ഇടവഴിയും എവിടേയ്ക്കു പോണേ
പഴമയുടെ വഴി താണ്ടി അകലേയ്ക്കു പോണേ
കറുകറെ രാവിന്റെ കാളയെ കണ്ടേ
വെളുവെളെ പകലിന്റെ കാളയുമുണ്ടേ
കാലമാം ഈ വില്ലുവണ്ടിയുടെ പിറകെ
കാതോർത്തു കാതോർത്തു നീങ്ങുന്നതാരോ ... ആരോ ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Nadavazhiyum Idavazhiyum

Additional Info

അനുബന്ധവർത്തമാനം

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.