താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

ചഞ്ചല പദതളിര്‍ ചലനങ്ങളും ചടുല ചടുല സ്വരജതിയും അനുപദമധുരിത ഗീതികളും അനുപദമധുരിത ഗീതികളും ഹൃദയത്തിലലിയുന്ന വേദികയില്‍ ഇനിയെന്‍ പ്രിയനര്‍ത്തനവേള ഇതിലാണിനി ജീവിതമേള ഇനിയെന്‍ പ്രിയനര്‍ത്തനവേള ആ... ദൂരെ ദിക്കിലൊരു മിന്നല്‍ മിന്നിയാല്‍ പുയലിനിടയില്‍ ഇടികളുയരുകില്‍ അതിലുണരും നിന്‍ ചെറുമുരളിക ശ്രുതിമീട്ടും തുടിതാളമിടും ദിശകള്‍ നാലിനുമിടയില്‍ പെട്ടിടും ഭൂമിയില്‍ ഞാന്‍ നടനമാടിടും അനന്തനടനം അനന്തനടനം ജതികള്‍ പാടിടാം ആടിടാം ഇനിയെന്‍ പ്രിയനര്‍ത്തനവേള ഇതിലാണിനി ജീവിതമേള ഇനിയെന്‍ പ്രിയനര്‍ത്തനവേള ആ... മേഘപാളി ഹിമകണിക ചൊരിയവേ മേനിയാകെ ഒരു നവരസലഹരി സ്വരവന്ദിനി മലര്‍മേദിനി ജനരഞ്ജിനി ലയവാഹിനി വരാംഗിമാരുടെ അമരസദസ്സില്‍ നടനകലാരസമുണരുകയായ് വികാരവതിയായ് വിലാസവതിയായ് കഥകള്‍ പാടി ഞാന്‍ ആടിടാം ഇനിയെന്‍ പ്രിയനര്‍ത്തനവേള ഇതിലാണിനി ജീവിതമേള ഇനിയെന്‍ പ്രിയനര്‍ത്തനവേള ആ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
6
Average: 6 (1 vote)
Iniyen Priya narhanavela

Additional Info

അനുബന്ധവർത്തമാനം

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.