താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

മെല്ലെയൊന്നു പാടി നിന്നെ ഞാനുണര്‍ത്തി ഓമലേ (2)
കണ്ണിലുള്ള കനവൂതാതെ നിന്‍ ചുണ്ടിലുള്ള ചിരി മായാതെ
പാതി പെയ്ത മഴ കാണാതെ വെണ്‍
പാരിജാത മലരറിയാതെ
മെല്ലെയൊന്നു മെല്ലെയൊന്നു
മെല്ലെയൊന്നു പാടി നിന്നെ ഞാനുണര്‍ത്തി ഓമലേ

പൂമാനം കുട പിടിക്കും ഹോയ്
ഈ പൂപ്പാട്ടിന്‍ വയല്‍ വരമ്പില്‍
കാറ്റോടെൻ കവിളുരുമ്മി ഹോയ്
ഞാനാറ്റോരം കടന്നിരുന്നൂ
പകല്‍ മുല്ല മൊട്ടായ് നീയോ വിരിഞ്ഞിരുന്നു
പുലര്‍ വെയില്‍ പൊന്നോ നിന്നെ പൊതിഞ്ഞിരുന്നു

താനനാ തനനന നനനന തനനാന
മാറിലുള്ള മറുകറിയാതെ ഈ മനസ്സിലുള്ള കിളിയറിയാതെ
മെല്ലെയൊന്നു പാടി നിന്നെ ഞാനുണര്‍ത്തി ഓമലേ
കണ്ണിലുള്ള കനവൂതാതെ നിന്‍
ചുണ്ടിലുള്ള ചിരി മായാതെ
പാതി പെയ്ത മഴ കാണാതെ വെണ്‍
പാരിജാത മലരറിയാതെ
മെല്ലെയൊന്നു പാടി നിന്നെ ഞാനുണര്‍ത്തി ഓമലേ
മെല്ലെയൊന്നു പാടി നിന്നെ ഞാനുണര്‍ത്തി ഓമലേ

അന്നും നീ തനിച്ചിരിക്കും ഹോയ്
ഈ താഴമ്പൂ പുഴക്കടവില്‍
എന്തേ നീ അരികിലെത്തീ ഹോയ്
നിന്‍ ജന്മങ്ങള്‍ എനിക്കു തന്നൂ

പതുങ്ങി വന്നെന്നെ മെല്ലേ മടിയില്‍ വെച്ചൂ
പരിഭവം കൊണ്ടെന്‍ കാതില്‍ കഥ പറഞ്ഞൂ

താനനാ തനനന നനനന തനനാന
ചാരി നിന്ന നിഴലറിയാതെ
ഈ മഴ നനഞ്ഞ മുകിലറിയാതെ
മെല്ലെയൊന്നു പാടി നിന്നെ ഞാനുണര്‍ത്തി ഓമലേ
കണ്ണിലുള്ള കനവൂതാതെ നിന്‍
ചുണ്ടിലുള്ള ചിരി മായാതെ
പാതി പെയ്ത മഴ കാണാതെ വെണ്‍
പാരിജാത മലരറിയാതെ
മെല്ലെയൊന്നു പാടി നിന്നെ ഞാനുണര്‍ത്തി ഓമലേ
മെല്ലെയൊന്നു പാടി നിന്നെ ഞാനുണര്‍ത്തി ഓമലേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
10
Average: 10 (1 vote)
Melleyonnu padi

Additional Info

അനുബന്ധവർത്തമാനം

Submitted 17 years 4 months ago by ജിജാ സുബ്രഹ്മണ്യൻ.
The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.