താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

ഉം...ഉം..ആ...
ഒരാൾ മാത്രമുരുകുന്ന വെയിലാണിത്...
ഒരാളിലായ്.. പെയ്യുന്ന മഴയാണിത്..
പലനാളിലിങ്ങനെ.. കൺനട്ടു കാത്തതിൻ
അറുതിയിൽ വഴിയുന്ന..നനവാണിത്...
മഴയാണിത്..
ഒരാൾ മാത്രമുരുകുന്ന.. വെയിലാണിത്...

അലസമായൊഴുകുന്ന.. പുഴയാണിത്
കാലമറിയാതെ.. അലിയുന്ന ശിലയാണിത്.. (2)
ഒടുവിലീ തീരത്തടിയും.. മണലിലെ...
ഒരുതരി.. നീറുന്ന നോവാണിത്..
ഒരാൾ മാത്രമുരുകുന്ന.. വെയിലാണിത്...

കാത്തിരിപ്പിൻ..നീണ്ട കടവാണിത്....
കാത്തു കണ്ണീരുണങ്ങിയ..കവിളാണിത് (2 )
കളിയായ് മൊഴിഞ്ഞതും.. വിടയായ് പറഞ്ഞതും
കടലായ്.. ഒളിപ്പിച്ച കരളാണിത്....
ഒരാൾ മാത്രമുരുകുന്ന വെയിലാണിത്...
ഒരാളിലായ്.. പെയ്യുന്ന മഴയാണിത്..
പലനാളിലിങ്ങനെ.. കൺനട്ടു കാത്തതിൻ
അറുതിയിൽ വഴിയുന്ന..നനവാണിത്...
മഴയാണിത്..
ഒരാൾ മാത്രമുരുകുന്ന.. വെയിലാണിത്...

* Lyrics provided here are for public reference only. Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
6
Average: 6 (1 vote)
Oral mathramurukunna

Additional Info

അനുബന്ധവർത്തമാനം

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.