താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Ajithan
Date of Birth:
Saturday, 13 November, 1965
സംവിധാനം: 1
കഥ: 1

തങ്കപ്പന്റേയും തങ്കമ്മയുടേയും മകനായി കോട്ടയം ജില്ലയിലെ വൈക്കത്ത് ജനിച്ചു. വൈക്കം ഗവണ്മെന്റ് ഹൈസ്കൂൾ, കാണക്കാരി ഗവണ്മെന്റ് ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു അജിതന്റെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ എടുത്തു, അതിനുശേഷം ഫിലിം ഡയറക്ഷൻ രണ്ടു വർഷത്തെ കോഴ്സ് ചെയ്തു.. സത്യൻ വി പി, ജോഷി മാത്യു തുടങ്ങിയ സംവിധായകരുടെ അസിസ്റ്റന്റായിട്ടായിരുന്നു സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. ആദ്യം ഡോക്യുമെന്റ്രി ഫിലിമാണ് സ്വതന്ത്രമായി സംവിധാനം ചെയ്തത്. തുടർന്ന് ടെലിഫിലിമുകൾ സംവിധാനം ചെയ്തു.

പതിമൂന്ന് ടെലിഫിലിമുകൾ, ഇരുപത്തിനാല് ഡോക്യുമെന്റ്രികൾ, ആഡ് ഫിലിമുകൾ എന്നിവ അജിതൻ സംവിധാനം ചെയ്തിട്ടുണ്ട് 1999 -ൽ സ്കൂൾ ടീച്ചർ എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് അജിതൻ സ്വതന്ത്ര ചലച്ചിത്ര സംവിധായകനാകുന്നത്. അതിനുശേഷം.വസന്ത പാർവൈ എന്ന് തമിഴ് ചിത്രം സംവിധാനം ചെയ്തു. 2019 -ൽ നല്ല വിശേഷം എന്നൊരു ചിത്രം കൂടി അദ്ദേഹം.സംവിധാനം ചെയ്തു.

അജിതന്റെ ഭാര്യ എസ് കെ ലളിതാമണി ഡൽഹിയിൽ എം സി ഡി ഉദ്യോഗസ്ഥയാണ്. ഒരു മകൾ ഗൗരി ലക്ഷ്മി. അജിതൻ കുടുംബസമേതം ഡൽഹിയിൽ താമസിക്കുന്നു.

അജിതൻ - Facebook, Gmail

സംവിധാനം ചെയ്ത സിനിമകൾ

ചിത്രം തിരക്കഥ വര്‍ഷം
നല്ല വിശേഷം വിനോദ് കെ വിശ്വൻ 2019

കഥ

ചിത്രം സംവിധാനം വര്‍ഷം
നല്ല വിശേഷം അജിതൻ 2019
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.