താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

വര്‍ണ്ണങ്ങള്‍... ഇണകള്‍ ഇണകള്‍ പിണയുമിഴകള്‍
ബന്ധങ്ങള്‍... രുധിരനുരകള്‍ അമൃതമഴകള്‍
മൗനങ്ങള്‍... ഹൃദയനിലതന്‍ ജ്വലനചലനം
ചേരുന്നു... ഉടലില്‍ ഉടലും ഉയിരില്‍ ഉയിരും
(വര്‍ണ്ണങ്ങള്‍...)

താരുണ്യദാഹങ്ങളില്‍
നീലിയ്ക്കും ദേഹങ്ങളില്‍
ജന്മങ്ങള്‍തന്‍ തീരങ്ങളില്‍ മേയാന്‍വരും
അശ്വമേ...
(വര്‍ണ്ണങ്ങള്‍...)

ആലസ്യസൗമ്യങ്ങളില്‍
സായൂജ്യവര്‍ഷങ്ങളില്‍
പാപങ്ങള്‍തന്‍ പുണ്യങ്ങളില്‍ മേയാന്‍വരും
അശ്വമേ...
(വര്‍ണ്ണങ്ങള്‍...)
ചേരുന്നു...
ഉടലില്‍ ഉടലും ഉയിരില്‍ ഉയിരും ചേരുന്നു (5)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Varnnangal

Additional Info

അനുബന്ധവർത്തമാനം

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.