താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

വസന്ത ഹേമന്ത ശിശിരങ്ങളേ
വസുമതിയുടെ പ്രിയവർണ്ണങ്ങളേ
മുത്തു ചിലങ്കകൾ ചാർത്തും ഭൂമിയെ
മുട്ടി വിടർത്തും കനവുകളേ
വെൽകം വെൽകം വെൽകം

സ്വർഗ്ഗമനോഹര തീരങ്ങളേ
സ്വപ്നം കതിരിടും വീഥികളേ
യൗവ്വനം കൈക്കുള്ളിലമ്മാനമാടും
ഞങ്ങൾക്കു ജീവിതം ഹർഷോൽസവം
ലവ് ഈസ് സ്വീറ്റി
ലൈഫ് ഈസ് ബ്യൂട്ടി
(വസന്ത ഹേമന്ത...)

കലാലയത്തിൻ മതിലുകൾക്കപ്പുറം
കയറിയിറങ്ങുമീ താരുണ്യം
പ്രപഞ്ചസുന്ദര ശില്പങ്ങൾതൻ
പ്രഭാതസന്ധ്യകൾ പങ്കുവെയ്ക്കും
ലൈഫ് ഈസ് ബ്യൂട്ടി
ലവ് ഈസ് സ്വീറ്റി
വസന്ത ഹേമന്ത ശിശിരങ്ങളേ
വസുമതിയുടെ പ്രിയവർണ്ണങ്ങളേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Vasantha hemantha

Additional Info

അനുബന്ധവർത്തമാനം

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.