താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

ആ..ആ..ആ......
തംബുരു... താനേ ശ്രുതി മീട്ടി
ഗമരിസ നിസധനി പധമപ രിഗമാ
എൻ തങ്കക്കിനാവിൻ മണിയറയിൽ
തംബുരു താനേ ശ്രുതി മീട്ടി
എൻ തങ്കക്കിനാവിൻ മണിയറയിൽ
താളലയങ്ങൾ പീലി വിടർത്തിയെൻ
സങ്കല്പത്തിൻ നന്തുണിയിൽ
മണിത്തംബുരു താനേ ശ്രുതി മീട്ടി

പൂജിച്ച വീണയിൽ പൂവുകൾ വിടരാൻ
വ്രതവും ധ്യാനവും നോറ്റൊരു കാലം
ഗന്ധർവ്വകിന്നരി ജതിനാദവുമായ്
വസന്തമാ വഴി വന്നൂ
അന്നെന്റെ മൌനം എന്നോടു മന്ത്രിച്ചൂ
എവിടെയായിരുന്നു ഇതു വരെ എവിടേയായിരുന്നൂ (തംബുരു..)

ആലിലദീപങ്ങൾ ആരതിയുഴിയും
അനുഭൂതികളുടെ അമ്പലനടയിൽ
അർദ്ധനാരീശ്വര പ്രതിമയുണർന്നൂ
അനുഗ്രഹങ്ങൾ വിടർന്നൂ
ഇന്നെന്റെ ഹൃദയം ധന്ന്യാസി പാടുന്നു
അതിനു താളമിടാൻ മനസ്സൊരു മൃദംഗമായിടുന്നു (തംബുരു..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
7
Average: 7 (1 vote)
Thamburu thaane

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
ഓരോ പുലരിയും കെ ജെ യേശുദാസ്
ആഷാഢമേഘങ്ങൾ കെ ജെ യേശുദാസ്, എസ് ജാനകി
നനഞ്ഞ നേരിയ പട്ടുറുമാൽ കെ ജെ യേശുദാസ്, എസ് ജാനകി
മനസുലോനി മര്‍മമുനു എസ് ജാനകി, കെ ജെ യേശുദാസ്
രഘുവര നന്നു കെ ജെ യേശുദാസ്, ബാലമുരളീകൃഷ്ണ, എസ് ജാനകി
താ തെയ് തകിട്ടതക കെ ജെ യേശുദാസ്
ക്ഷീരസാഗര വിഹാരാ കെ ജെ യേശുദാസ്
ചക്കനി രാജ എസ് ജാനകി, ബാലമുരളീകൃഷ്ണ
ലവ് ടു (ഇംഗ്ലീഷ്) ലഭ്യമായിട്ടില്ല
Submitted 17 years 4 months ago by ജിജാ സുബ്രഹ്മണ്യൻ.
The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.