താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Vishal
Date of Birth:
തിങ്കൾ, 29 August, 1977
തമിഴ് നടൻ

ചെന്നൈയിലെ ഒരു തെലുഗു ഫാമിലിയിൽ സിനിമാ നിർമ്മാതാക്കളും ബിസിനസ്സുകാരുമായ ജി കൃഷ്ണ റെഡ്ഡിയുടേയും ജാനകി ദേവിയുടേയും മകനായി ജനിച്ചു. വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുണ്ട്. 1989 -ൽ Jadikketha Moodi എന്ന സിനിമയിൽ ഒരു നൃത്തരംഗത്തിൽ ബാലനടനായാണ് വിശാൽ സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്.

വലിയൊരു ഇടവേളയ്ക്ക് ശേഷം 2001 -ൽ നടൻ അർജ്ജുൻ സംവിധാനം ചെയ്ത Vedham എന്ന സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറായി വീണ്ടും സിനിമയിൽ എത്തി. അതിനുശേഷം 2004 -ൽ Chellamae എന്ന ചിത്രത്തിൽ നായകനായി. അതേ വർഷം തന്നെ Sandakozhi എന്ന സിനിമയിലും നായകനായി. സണ്ടക്കോഴിയുടെ വലിയ വിജയം വിശാലിനെ തമിഴ് സിനിമയിലെ തിരക്കുള്ള നടനാക്കി മാറ്റി. തുടർന്ന് നിരവധി വിജയ ചിത്രങ്ങളിലൂടെ വിശാൽ തമിഴിലെ മന്ന് നിര നായക പദവിയിലേക്കുയർന്നു. അഭിനേതാവ് മാത്രമല്ല നിർമ്മാതാവ് കൂടിയാണ് വിശാൽ. ഏഴ് തമിഴ് സിനിമകൾ അദ്ദേഹം നിർമ്മിച്ചിരുന്നു. തമിഴ്, മലയാളം, തെലുഗു ഭാഷകളിലായി നാൽപ്പതിലധികം സിനിമകളിൽ വിശാൽ അഭിനയിച്ചിട്ടുണ്ട്. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് മോഹൻലാൽ നാങ്കനായ വില്ലൻ -എന്ന സിനിമയാണ് വിശാൽ അഭിനയിച്ച മലയാള ചിത്രം.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
വില്ലൻ ശക്തിവേൽ പളനിസ്വാമി ബി ഉണ്ണികൃഷ്ണൻ 2017
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.