താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

പാറിപ്പറക്കൂ കിളി.. ഇരു ചിറകറിയാതെ
മലനിരകളിൽ മുകിലലകളിൽ ചേക്കേറുവാൻ
അതിരലിയുകയായ് മിഴി വിടരുകയായ് ...
ആകാശമേ അമ്മയെപ്പോലെ
നെറുകയിൽ നുകരൂ ...മേലെ
പാറിപ്പറക്കൂ കിളി.. ഇരു ചിറകറിയാതെ

വളർന്ന നാൾ നടന്ന നാൾ ഒരു നിഴലായ് കൂടെ
ഇരുന്നതാണിളവറിയാതെ ഞാൻ
ചൊടിമലരുകളിൽ സ്വരമണിയുതിരാറായ്
മാറാതെ എന്നോമനേ നിൻ ചാരേ ..
പാറിപ്പറക്കൂ കിളി.. ഇരു ചിറകറിയാതെ

ഉയർന്നു നീ പറന്നിനി മതിവരുവതിനായി
നിനക്കു ഞാൻ നീലവാനമാവാം ..
മണിമലർവനിയിൽ കുറുകുഴലുകളൂതി
മാലാഖമാർ പോരുകില്ലേ കൂടെ

പാറിപ്പറക്കൂ കിളി.. ഇരു ചിറകറിയാതെ
മലനിരകളിൽ മുകിലലകളിൽ ചേക്കേറുവാൻ
അതിരലിയുകയായ് മിഴി വിടരുകയായ് ...
ആകാശമേ അമ്മയെപ്പോലെ
നെറുകയിൽ നുകരൂ ...മേലെ
പാറിപ്പറക്കൂ കിളി.. ഇരു ചിറകറിയാതെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
5
Average: 5 (1 vote)
Paripparakkoo kili

Additional Info

അനുബന്ധവർത്തമാനം

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.