താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ
ചുടുചിന്തതന്‍ ചിതയില്‍
എരിയുന്നു ജീവിതാശ
എന്മാനസം ഇമ്മട്ടില്‍
ചുടുകാടായ് മാറിയീശാ
സുഖമോടിയന്നു ആശാ
എരിയുന്നു ജീവിതാശാ
അന്ത്യോപഹാരമാണോ
എന്‍ കണ്ണീരിന്‍ മാല
എരിയുന്നു മാറിലേറാന്‍
മാലാഖമാരുമോലും
മനതാരുമാടുമാലം
പിളരാവതല്ല പ്രേമം
ചുടുചിന്തതന്‍ ചിതയില്‍
എരിയുന്നു ജീവിതാശ
ഹാ പ്രേമമേ ഈ ലോകേ
നിന്‍ മേന്മയാരു കാണ്മാന്‍
എന്നാളും നിന്റെ ആശ
പാരിലെന്നുമേ നാം
പ്രിയനും പ്രിയയുമിതാകാന്‍
എരിയുന്നു ജീവിതാശാ
ചുടുചിന്തതന്‍ ചിതയില്‍
എരിയുന്നു ജീവിതാശ
എന്മാനസം ഇമ്മട്ടില്‍
ചുടുകാടായ് മാറിയീശാ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Chuduchinthathan chithayil
Additional Info
Year:
1950
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 9 years 8 months ago by shyamapradeep.