താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

ഒരു മോഹത്തിന്‍ കുളിരോളങ്ങള്‍
എന്നുള്ളത്തില്‍ നിറഞ്ഞാടി..
ഒരു മോഹത്തിന്‍ കുളിരോളങ്ങള്‍
എന്നുള്ളത്തില്‍ നിറഞ്ഞാടി
കാറ്റോടും കടവില്‍ പൂങ്കനി ചൂടും വനിയായ്
എന്‍ മാറോടു ചേര്‍ന്നാടി മണമേകാന്‍ വാ..
ഒരു മോഹത്തിന്‍ കുളിരോളങ്ങള്‍
എന്നുള്ളത്തില്‍ നിറഞ്ഞാടീ

സന്ധ്യപൂത്ത നേരം സ്വര്‍ണ്ണവെയില്‍ പൂരം
എൻകവിളില്‍ നാണത്തിന്‍ കുങ്കുമച്ചായം
സന്ധ്യ പൂത്ത നേരം സ്വര്‍ണ്ണവെയില്‍ പൂരം
നിന്‍കവിളില്‍ നാണത്തിൻ കുങ്കുമച്ചായം
അറിയാന്‍ ദാഹം പറയാൻ നാണം
അറിയാന്‍ ദാഹം പറയാന്‍ നാണം
നെഞ്ചിലുലഞ്ഞതു തന്നെ
കണ്ണില്‍ വിടര്‍ന്നതു പിന്നെ
മായുകയായ് പകല്‍ വാടുകയായ് മനം
വേണ്ടിനി നാടകം വാ ...
(ഒരു മോഹത്തിന്‍ കുളിരോളങ്ങള്‍..)

നീ വിടര്‍ന്ന പൂവായ് തേന്‍ വിളമ്പും നേരം
പൊന്‍വസന്ത മേളത്തില്‍ ഞാനാടും നേരം
ഞാന്‍ വിടര്‍ന്ന പൂവായ് തേന്‍ വിളമ്പും നേരം
പൊന്‍വസന്തമേളത്തില്‍ നീയാടും നേരം
കനവേ നിനവായ്‌ ഇരുളും ഒളിയായ്
കനവേ നിനവായ്‌ ഇരുളും ഒളിയായ്
താളമുണര്‍ത്തിയതാരോ
കാറ്റോ നിന്‍ നെടുവീര്‍പ്പോ
വാസനതൻ മണിമാളികയില്‍
മധുമാരി ചൊരിഞ്ഞവന്‍ നീ

ഒരു മോഹത്തിന്‍ കുളിരോളങ്ങള്‍
എന്നുള്ളത്തില്‍ നിറഞ്ഞാടി
കാറ്റോടും കടവില്‍ പൂങ്കനി ചൂടും വനിയായ്
എന്‍ മാറോടു ചേര്‍ന്നാടി മണമേകാന്‍ വാ..
ഒരു മോഹത്തിന്‍ കുളിരോളങ്ങള്‍
എന്നുള്ളത്തില്‍ നിറഞ്ഞാടീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Oru mohathin kulirolangal

Additional Info

Year:
1981
Lyrics Genre:

അനുബന്ധവർത്തമാനം

Submitted 9 years 8 months ago by shyamapradeep.
The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.