താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ
പാടാം പാടാം തകരും കരളിന്‍
തന്ത്രികള്‍ മീട്ടി പാടാമല്ലോ ഞാന്‍
പണ്ടൊരു നാളൊരു മലവേടന്‍തന്‍
പാട്ടില്‍ മയങ്ങി ഞാന്‍
മധുരക്കിനാവുകള്‍ കൊണ്ടൊരു
മാളിക പടുത്തുയര്‍ത്തി ഞാന്‍
(പാടാം...)
ആനന്ദത്തിന്‍ പൊന്നുടയാടകള്‍
അണിഞ്ഞു നില്‍ക്കുമ്പോള്‍
ചീറിയണഞ്ഞൊരു ശരമേറ്റയ്യോ
തകര്‍ന്നു വീണു ഞാന്‍
ഗാനത്തിന്‍ മധു തേടി ചെന്നൊരു
മാന്‍ കിടാവിനെ
കരളു നുറുക്കി തെരുവിലെറിഞ്ഞു
കടന്നു പോയി വേടന്‍
(പാടാം ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
7
Average: 7 (1 vote)
paadaam paadaam
Additional Info
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 9 years 10 months ago by shyamapradeep.