താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

John Ditto PR
Date of Birth:
തിങ്കൾ, 25 March, 1974
സംവിധാനം: 1
സംഭാഷണം: 1
തിരക്കഥ: 1

പി എൽ റാഫേലിന്റേയും ലില്ലി റാഫേലിന്റേയും മകനായി എറണാകുളം ജില്ലയിലെ മട്ടാഞ്ചേരിയിൽ ജനിച്ചു. എഴുപുന്ന സെയിൻ്റ് റാഫേൽസ് സ്കൂളിലായിരുന്നു ജോൺ ഡിറ്റൊയുടെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് പ്രീ ഡിഗ്രി ചേർത്തല സെന്റ് മൈക്കിൾസ് കോളേജിൽ നിന്നും പൂർത്തിയാക്കിയതിനുശേഷം തൃക്കാക്കര ഭാരത് മാതാ കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും എറണാകുളം മഹാരാജാസ് കോളേജിൽനിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും തൃപ്പൂണിത്തുറ യു സി ടി ഇ യിൽ നിന്ന് ബി.എഡ് ബിരുദവും നേടി.

പത്രപ്രവർത്തകനായി ജോലി ചെയ്തിരുന്ന സമയത്താണ് ജോൺ ഡിറ്റൊ പ്രസിദ്ധ തിരക്കഥാകൃത്തും സംവിധായകനുമായ എ കെ സാജൻ്റെ സ്ക്രിപ്റ്റ് അസിസ്റ്റന്റായി സിനിമയിലേക്ക് വരുന്നത്. മൂന്ന് സിനിമകളിൽ എ കെ സാജന്റെ കൂടെ പ്രവർത്തിച്ചു. 2006 -ൽ അടിയന്തിരാവസ്ഥക്കാലത്ത് നടന്ന രാജൻ കൊലക്കേസ് പ്രമേയമാക്കി സഹപാഠി 1975 എന്ന ചിത്രം തിരക്കഥ, സംഭാഷണം എഴുതി ജോൺ ഡിറ്റൊ സംവിധാനം ചെയ്തു. സിനിമാ പ്രവർത്തകരുടെ കോ. ഓപ്പറേറ്റീവ് സൊസൈറ്റിയായ "മാക്റ്റ് കോസ് " ൻ്റെ ഡയറക്ടർ ബോർഡ് അംഗമായ അദ്ദേഹം എറണാകുളം ജില്ല ലൈബ്രറി കൗൺസിലിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു.

2005 -ൽ ജോൺ ഡിറ്റൊയുടെ "പൂക്കളുമായി സഞ്ചരിക്കുന്നു" എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്യപ്പെട്ടു. ഈ പുസ്തകം തപസ്യയുടെ 2007 -ലെ ദുർഗ്ഗാദത്ത് പുരസ്ക്കാരം നേടി. ഫിലോസഫിയിൽ റിസർച്ച് ചെയ്ത് 'രമ്യദർശനം " എന്ന ഗ്രന്ഥവും അതിൻ്റെ പരിഷ്ക്കരിച്ച ആശയങ്ങളുമായി ലയ തത്ത്വചിന്ത (Philosophy of Harmony) എന്ന പുസ്തകം എഴുതുകയും ചെയ്തു. ജ്യോതിഷം, സംഗീതം, സാഹിത്യം, സിനിമ, സോഷ്യോളജി, വിദ്യാഭ്യാസം എന്നിവയിൽ ഗവേഷണമാണ് അദ്ധ്യാപകനും ടീച്ചേഴ്സ് ട്രെയിനറുമായ ജോൺ ഡിറ്റൊയുടെ പ്രധാന കർമ്മമേഖലയും ഹോബിയും.

ജോൺ ഡിറ്റൊയുടെ ഭാര്യ മോളി അദ്ധ്യാപികയാണ്. ഒരു മകൾ ജഹനാര.

ജോൺ ഡിറ്റൊ - Gmail, Facebook

സംവിധാനം ചെയ്ത സിനിമകൾ

ചിത്രം തിരക്കഥ വര്‍ഷം
സഹപാഠി 1975 ജോൺ ഡിറ്റൊ പി ആർ 2016

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
സഹപാഠി 1975 ജോൺ ഡിറ്റൊ പി ആർ 2016

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
സഹപാഠി 1975 ജോൺ ഡിറ്റൊ പി ആർ 2016
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.