താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Adwaith Shine
Date of Birth:
Wednesday, 26 October, 1994
സംവിധാനം: 1

സിനിമ സംവിധായികയും നടിയുമായ പ്രിയ ഷൈനിന്റേയും പി ജി. ഷൈനിന്റേയും മകനായി കോട്ടയം ജില്ലയിലെ ഭരണങ്ങാനത്ത് ജനിച്ചു. അൽഫോൻസാ റെസിഡൻഷ്യൽ സ്കൂളിലായിരുന്നു അദ്വൈതിന്റെ പ്രാഥമിക വിദ്യാഭ്യാസം. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ സെയിന്റ് അൽഫോൻസയെ കുറിച്ചുള്ള ഒരു ഡോക്യുമെന്ററി സിനിമയിൽ അഭിനയിച്ചതും, സ്കൂൾ കാലത്ത് ഒരു ബേസിക് നോൺ-റിഫ്ലക്സ് ക്യാമറ ഉപയോഗിച്ച് ഫോട്ടോഗ്രഫി പരിശീലിച്ചതുമാണ് സിനിമയോടുള്ള താത്പര്യം അദ്വൈതിൽ ജനിക്കാൻ കാരണമായത്.

സ്കൂൾ പഠനത്തിന് ശേഷം ചെന്നൈ ശിവാജി ഗണേശൻ സ്കൂൾ ഓഫ് ഫിലിം സ്റ്റഡീസിൽ നിന്നും ബി എസ് സി ഫിലിം ടെക്നൊളജിയിൽ ബിരുദം നേടി. തുടർന്ന് സിനിമാട്ടോഗ്രഫിയിൽ മാസ്റ്റേഴ്സ് ബിരുദവും നേടി. അതിനുശേഷം മുംബൈ ഉഡാൻ സ്കൂൾ ഓഫ് ഫോട്ടോഗ്രഫിയിൽ നിന്നും വെറ്ററൻ ഫോട്ടോ ജേണലിസ്റ്റ് ആർക്കോ ദത്തയുടെ കീഴിൽ ഫോട്ടോഗ്രഫിയിൽ പരിശീലനം നേടി. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നതോടെ ലഭിച്ച ആദ്യ പ്രൊഫഷണൽ ക്യാമറ ഉപയോഗിച്ച് ഷോർട്ട് ഫിലിമുകൾ ഉണ്ടാക്കി. അദ്ദേഹത്തിന്റെ ഷോർട്ട് ഫിലിം 'മുറിവുണങ്ങും മുൻപെ' NDTV-യിൽ പ്രക്ഷേപണം ചെയ്തിരുന്നു. 'നില' എന്ന ഷോർട്ട് ഫിലിമിൽ അഭിനയിച്ചു. 2016 -ൽ ജിയോ ബേബി സംവിധാനം ചെയ്ത രണ്ടു പെൺകുട്ടികൾ എന്ന സിനിമയുടെ ഛായാഗ്രഹണം ചെയ്തുകൊണ്ട് അദ്വൈത് ഷൈൻ സിനിമയിൽ തുടക്കം കുറിച്ചു. അതിനുശേഷം 2020 -ൽ അമ്മ പ്രിയ ഷൈൻ പ്രധാന വേഷം ചെയ്ത വഹ്നി എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സിനിമാസംവിധാനരംഗത്തും തുടക്കമിട്ടു.

സിനിമകൾ കൂടാതെ കോമേഴ്സൽ ഫോട്ടോഗ്രാഫിയും അദ്വൈത് ചെയ്യുന്നുണ്ട്. കേരള ഫാഷൻ ലീഗ്, ഇന്ത്യൻ ഫാഷൻ ലീഗിന്റെ ചീഫ് ഫാഷൻ & സെലിബ്രിറ്റി ഫോട്ടോഗ്രാഫറായും പ്രവർത്തിച്ചു. 2019 -ൽ ഗവൺമെന്റ് ഓഫ് ഇന്ത്യയുടെ കമ്മീഷനിൽ പ്രസിഡന്റ് രാമ് നാഥ് കോവിന്ദിനെയും ഫസ്റ്റ് ലേഡിയെയും ഫോട്ടോഗ്രഫ് ചെയ്തു. "Capturing the Many Faces of Joy" എന്ന ഹോംലെസ് ഇൽഡർലി പ്രോജക്റ്റ് ദി ഡെക്കാൻ ക്രോണിക്കിൾ പബ്ലിഷ് ചെയ്തു.കേരളത്തിലെ പരസ്യ, ഫിലിം പ്രൊഡക്ഷൻ ഹൗസുകൾക്കും ഏജൻസികൾക്കും TV കൊമേഴ്സ്യലുകളുടെ DOP ചെയ്തുകൊടുക്കുന്നുമുണ്ട്. CUMAC & FEFKA -യിലെ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു അദ്വൈത്.

സംവിധാനം ചെയ്ത സിനിമകൾ

ചിത്രം തിരക്കഥ വര്‍ഷം
വഹ്നി 2019

ഛായാഗ്രഹണം

സിനിമ സംവിധാനം വര്‍ഷം
2 പെണ്‍കുട്ടികൾ ജിയോ ബേബി 2016
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.