താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

പൗർണ്ണമിച്ചന്ദ്രിക തൊട്ടുവിളിച്ചു
പത്മരാഗം പുഞ്ചിരിച്ചു
അഴകേ നിൻ ചിരി തൊട്ടു വിളിച്ചു
ആശാലതികകൾ പുഞ്ചിരിച്ചു - എൻ
ആശാലതികകൾ പുഞ്ചിരിച്ചു (പൗർണ്ണമി..)

നീലോൽപല നയനങ്ങളിലൂറി
നിർമ്മലരാഗതുഷാരം
എന്നനുഭൂതിത്തിരകളിലാടി
നിന്റെ കിനാവിന്നോടം (പൗർണ്ണമി..)

പുഷ്പിണിയായ ശതാവരി വള്ളിയിൽ
തല്‌പമൊരുക്കീ തെന്നൽ
ഇത്തിരി മധുരം നൽകാൻ തീർക്കുക
മറ്റൊരു തല്പം തോഴീ
മറ്റൊരു തല്പം തോഴീ (പൗർണ്ണമി...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
9
Average: 9 (2 votes)
Paurnamichandrika Thottuvilichu

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
പാടാത്ത വീണയും പാടും കെ ജെ യേശുദാസ്
യദുകുല രതിദേവനെവിടെ പി ജയചന്ദ്രൻ, എസ് ജാനകി
മുത്തിലും മുത്തായ കെ ജെ യേശുദാസ്
മാനക്കേടായല്ലോ നാണക്കേടായല്ലോ (M) പി ജയചന്ദ്രൻ, സി ഒ ആന്റോ, കോറസ്
വസന്തമേ വാരിയെറിയൂ എസ് ജാനകി, കോറസ്
വിളക്കെവിടെ വിജനതീരമേ സി ഒ ആന്റോ
മാനക്കേടായല്ലോ നാണക്കേടായല്ലോ (F) പി ലീല, എൽ ആർ ഈശ്വരി, കോറസ്
Submitted 17 years 4 months ago by ജിജാ സുബ്രഹ്മണ്യൻ.
The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.