താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

ആഹ ആഹാഹാ....
കണികാണും താരം നിന്റെ കണ്ണിൽ ദീപമായി സഖീ...
നിറമേഴും പുൽകും പൂവു ചൂടി തരളയാം രജനീ...
ഒരു മുളം തത്ത പാടും കുളിരോലക്കൂട്ടിൽ
ശ്രുതിയോർത്തു നിന്നില്ലേ... ആ​....
പകലന്തി മാഞ്ഞില്ലേ...ഓ...
കണികാണും താരം നിന്റെ കണ്ണിൽ ദീപമായി സഖീ...

തനിച്ചെന്റെ മാറിൽ തളിർക്കുന്നു കാലം
നീയതിൻ പ്രേമമാം തേനരുവീ...
ഒളിക്കുന്നതെല്ലാം നിനക്കായി മാത്രം
ഞാനുമീ വീണയിൽ പേരെഴുതീ...
കാറ്റു പോലും കുറുനിര തഴുകുമ്പോൾ...
കാത്തു നിൽക്കും മഴമുകിൽ പൊഴിയുമ്പോൾ...
ആരും തോഴീ കാണല്ലേ....

കണികാണും താരം നിന്റെ കണ്ണിൽ ദീപമായി സഖീ...
നിറമേഴും പുൽകും പൂവു ചൂടി തരളയാം രജനീ....

മറക്കാത്ത മൗനം മനസ്സിന്റെ ഗാനം
നീയതിൻ പല്ലവി പാൽക്കുരുവീ...
വലക്കണ്ണിലാരും തളക്കാത്ത മോഹം
വാനിലും തേനിലും വാർന്നൊഴുകീ...
മഞ്ഞുതൂവൽ മിഴികളിലുഴിയുമ്പോൾ
മാരനേതോ വഴികളിലലയുമ്പോൾ
രാവിൽ നീയും തിരയില്ലേ...

കണികാണും താരം നിന്റെ കണ്ണിൽ ദീപമായി സഖീ...
നിറമേഴും പുൽകും പൂവു ചൂടി തരളയാം രജനീ...
ഒരു മുളംതത്ത പാടും കുളിരോലക്കൂട്ടിൽ
ശ്രുതിയോർത്തു നിന്നില്ലേ...
പകലന്തി മാഞ്ഞില്ലേ...ഓ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
7
Average: 7 (1 vote)
Kanikanum Tharam

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

Submitted 10 years 8 months ago by Jayakrishnantu.
The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.