താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

P K Sreenivasan

എഴുത്തുകാരൻ, പത്രപ്രവർത്തകൻ, മീഡിയ കൺസൾട്ടന്റ്.

മലയാള നാട്, കലാകൗമുദി, കേരളകൗമുദി, ഇന്ത്യാറ്റുഡേ (മലയാളം) തുടങ്ങിയ ആനുകാലികങ്ങളിൽ പ്രവർത്തിച്ചു.

മറവിൽക്രിയ (നാടകം), അക്ഷരങ്ങളുടെ മരണം (കഥകൾ), കോടമ്പാക്കം: ബ്ലാക്ക് & വൈറ്റ്, സർഗസാക്ഷ്യം- സൃഷ്ടിയുടെ പഞ്ചമുഖങ്ങൾ എന്നിവ സ്വതന്ത്രകൃതികൾ. മണിയോർഡർ - തിരക്കഥ ( കഥ - എം ഗോവിന്ദൻ, സംവിധായകൻ - പി എൻ മേനോൻ ). തണ്ണീർ (നോവൽ - അശോകമിത്രൻ) ,കൃഷ്ണാ കൃഷ്ണാ, വേദപുരത്തെ വ്യാപാരികൾ (നോവലുകൾ - ഇന്ദിരാപാർത്ഥസാരഥി), കനിമൊഴിക്കവിതകൾ (കവിതകൾ), കറുക്കുന്ന മൈലാഞ്ചി (കനിമൊഴിയുടെ ലേഖനങ്ങൾ) , ഡോംഗ്രിയിൽ നിന്ന് ദുബായിലേക്ക്, ബൈക്കുളയിൽ നിന്ന് ബാങ്കോങ്കിലേക്ക് (എസ് ഹുസൈൻ സെയ്ദി) എന്നിവ മൊഴിമാറ്റങ്ങൾ. എം ഗോവിന്ദൻ എഡിറ്റ് ചെയ്ത "Poetry And Renaissance - Kumaran Asan Birth Centenary Volume പുന:പ്രകാശിപ്പിച്ചു.

എഡിറ്റർ - മലയാളാ സിനിമ അരനൂറ്റാണ് (1986), നീയെവിടെ പ്രിയപ്പെട്ട വാഗോഗ് (വിശ്വനാഥൻ പാരീസ്). മലയാള സിനിമ ടെലിവിഷൻ ഇയർ ബുക്ക് 2010. പ്രശസ്ത ചിത്രകാരൻ കെ സി എസ് പണിക്കരേപ്പറ്റിയുള്ള ഇംഗ്ലീഷ് ഡോക്യുമെന്ററി " കെ സി എസ് പണിക്കർ : റിഥം ഓഫ് സിംബൽസ്" സംവിധാനം ചെയ്തു. ഫിലിം ക്രിട്ടിക്സ് സ്വർണ്ണമെഡലുകൾ ഉൾപ്പടെയുള്ള അംഗീകാരങ്ങൾ. ഇപ്പോൾ ചെന്നൈയിലെ ബ്ലൈസ് മീഡിയ പബ്ലിക്കേഷന്റെ എഡിറ്റർ.

വിലാസം :

  • Blaze Media, No:172A,
  • Paranjothi Street,Valsaravakkam,
  • Chennai 600 087 ,
  • Email : pksreenivasan (at) gmail.com
  • Cell : +91 9444904990 / 9884219777
  • പി കെ ശ്രീനിവാസിന്റെ "കോടമ്പാക്കം ബ്ലാക്ക് & വൈറ്റ്" എന്ന സിനിമാ രംഗത്തെ വ്യക്തികളെക്കുറിച്ചുള്ള കുറിപ്പുകളുടെ സമാഹാരം പല ആർട്ടിസ്റ്റുകളുടെ പ്രൊഫൈലുകൾക്കും അവലംബമായി സൂക്ഷിക്കാവുന്നതാണ്.

ഗാനരചന

പി കെ ശ്രീനിവാസൻ എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
മൂകാംബികേ ദേവി ചുങ്കക്കാരും വേശ്യകളും ബിജു പൗലോസ് കെ എസ് ചിത്ര 2011
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.