താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

ആ ആ ആ
ആപാദമധുരമീ അനുപമലയം
ആലോചനാമൃതം ഈ മധുഗാനം..
തരള പദങ്ങളിൽ സ്വരമഞ്ജീരം
ദേവമന്ദാകിനീ ഇനി തുടരുക നടനം
തരള പദങ്ങളിൽ സ്വരമഞ്ജീരം
ദേവമന്ദാകിനീ
ആപാദമധുരമീ അനുപമലയം

ഭാവ കല്ലോലമിളകുന്നു ജതിയിൽ
തംബുരു മീട്ടുന്നു പാർവ്വണരജനി (2
പൂത്തുനിൽക്കുന്നു മോഹവൃന്ദാവനം..
പൂത്തുനിൽക്കുന്നു മോഹവൃന്ദാവനം
മന്ദമുണർന്നു മധുരോന്മാദം
സസ സമരി പപമാനിപ
പപമനിപ സസനീരിസാ
സസ സമരി പപമാനിപ
പസനീസനി പഗരീനിസാ
ആപാദമധുരമീ അനുപമലയം

സാന്ദ്രനാദത്തിലലിയുന്നു യാമം
ഹൃദയ വിപഞ്ചിയിൽ സാഗരഗീതം(2)
മന്ദമൊഴുകുന്നു സൗന്ദര്യലഹരി..
മന്ദമൊഴുകുന്നു സൗന്ദര്യലഹരി..
പ്രകൃതിയിൽ അഴകിൻ പൂജാ മന്ത്രം

സഗരിപാ നിഗമരിസനിസാ
രീമപനീ സനിഗമ രിമപനിസാ..
രീപമാരി സാമരീസ രിമനിപ
മാപമാരി മാപനീസ നിപമരി
സസ സാസ നീനി സാസ മരിസനി
സരിമപനി സനിപനിസാ രിമരിനിസാ

ആപാദമധുരമീ അനുപമലയം
ആലോചനാമൃതം ഈ മധുഗാനം..
തരള പദങ്ങളിൽ സ്വരമഞ്ജീരം
ദേവമന്ദാകിനീ ഇനി തുടരുക നടനം
തരള പദങ്ങളിൽ സ്വരമഞ്ജീരം
ദേവമന്ദാകിനീ
ആപാദമധുരമീ അനുപമലയം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
apadamadhuramee

Additional Info

അനുബന്ധവർത്തമാനം

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.