താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

തെയ് തത്താക്കിട തെയ്തക
തെയ് തത്താക്കിട തെയ്തക തെയ്
തക തെയ് തക തെയ് തക തെയ് തകതോം തകതോം...
മാരിക്കാവടി ചൂടിയ മേടപ്പൂക്കണി നീട്ടിയ
കരയുടെ പുതിയൊരു കഥയിതു കേൾക്കണ്ടേ കിളിയേ..
തിരനോട്ടം കണ്ടോ നിറനിറയാട്ടം കണ്ടോ..
ഉടമകളും കുഞ്ഞടിമകളും.. വന്നെഴുതിയ പടയണി
മുറുകിയ പടയുടെ കുളമ്പടി..
മാരിക്കാവടി ചൂടിയ മേടപ്പൂക്കണി നീട്ടിയ
കരയുടെ പുതിയൊരു കഥയിതു കേൾക്കണ്ടേ കിളിയേ..

പാടങ്ങളില്‍ അന്നുള്ളൊരു പതിരുകള്‍
ഇല്ലാതൊരു നാടൻകണി തുരുതുരെ കാണുന്നേ
നാമെന്നും പഴയൊരു കാലം മാറീല്ലേ (2)
വയലാകെ കതിരാടും കുടമാറ്റം കണ്ടില്ലേ
മലമേലേ കുളിരോലും മയിലാട്ടം കണ്ടില്ലേ..
കിളിമകളെ കണ്ടുണരുക നീ.. പണ്ടിതിനൊരു
പുതുമോഴിയുടെ കളകളനിളവൊഴുകുകയായ്..

മാരിക്കാവടി ചൂടിയ മേടപ്പൂക്കണി നീട്ടിയ
കരയുടെ പുതിയൊരു കഥയിതു കേൾക്കണ്ടേ കിളിയേ..
തിരനോട്ടം കണ്ടോ നിറനിറയാട്ടം കണ്ടോ..
ഉടമകളും കുഞ്ഞടിമകളും.. വന്നെഴുതിയ പടയണി
മുറുകിയ പടയുടെ കുളമ്പടി..
മാരിക്കാവടി ചൂടിയ മേടപ്പൂക്കണി നീട്ടിയ
കരയുടെ പുതിയൊരു കഥയിതു കേൾക്കണ്ടേ കിളിയേ..

ആഴങ്ങളില്‍ അന്നുള്ളൊരു മനസ്സിലെ
മേളത്തിലെ ആർപ്പോവിളി തുടുതുടെ..
എറുന്നേ ഇന്നെങ്ങും തുടിയുടെ താളം തെന്നീലേ (2)
മിഴിതന്നില്‍ നിറമേഴും പടിയേറ്റം പെയ്യുന്നേ..
മൊഴിതന്നില്‍ ഇളനീരിന്‍ കുടിയേറ്റം കാണുന്നേ
കരിമുകിലേ വന്നണയുക നീ.. വന്നിതിനൊരു
പുതുമഴയുടെ കുടമുടയണ മണിരവമായ്..

തിത്തെയ് തത്താക്കിട തെയ് തക
തെയ് തത്താക്കിട തെയ് തക
തെയ്തക തെയ്തക തെയ്തക തെയ്തകതോം.. തകതോം
തിരനോട്ടം കണ്ടോ നിറ നിറയാട്ടം കണ്ടോ
ഉടമകളും കുഞ്ഞടിമകളും വന്നെഴുതിയ
പടയണി മുറുകിയ പടയുടെ കുളമ്പടി..
മാരിക്കാവടിചൂടിയ മേടപ്പൂക്കണി നീട്ടിയ
കരയുടെ പുതിയൊരു കഥയിതു കേൾക്കണ്ടേ കിളിയേ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
marikkavadi choodiya

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

Submitted 11 years 8 months ago by Neeli.
The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.