കൂൾ ജയന്ത്

Cool Jayanth

ചെന്നൈ സ്വദേശിയായ ജയരാജ് എന്ന കൂൾ ജയന്ത് നൃത്തസംവിധായകരായ പ്രഭുദേവ, രാജു സുന്ദരം എന്നിവരുടെ സഹായിയായാണ് സിനിമാ മേഖലയിൽ പ്രവേശിക്കുന്നത്. 1996 -ൽ കെ.ടി. കുഞ്ഞുമോൻ നിർമിച്ച് കതിർ സംവിധാനം ചെയ്ത ‘കാതൽദേശം’ എന്ന ചിത്രത്തിൽ സ്വതന്ത്ര നൃത്തസംവിധായകനായി. ഇതിലെ ‘മുസ്തഫ മുസ്തഫ’, ‘കല്ലൂരി സാലൈ’ എന്നീ പാട്ടുകളും ഗാനരംഗങ്ങളും ഹിറ്റായതോടെ അദ്ദേഹത്തിന് കൂടുതൽ അവസരങ്ങൾ ലഭിച്ചു.

2000 -ത്തിൽ തെങ്കാശിപ്പട്ടണം എന്ന സിനിമയിലെ നൃത്ത രംഗങ്ങൾ സംവിധാനം ചെയ്തുകൊണ്ട് കൂൾ ജയന്ത് മലയാള സിനിമയിൽ തുടക്കം കുറിച്ചു. തുടർന്ന് ഈ പറക്കും തളിക, രാക്ഷസരാജാവ്, കരുമാടിക്കുട്ടൻ, മയിലാട്ടം, കല്യാണരാമൻ, മായാവി... എന്നിവയുൾപ്പെടെ നിരവധി മലയാള സിനിമകളിലെ നൃത്ത രംഗങ്ങൾ സംവിധാനം ചെയ്തു. മലയാളം, തമിഴ്, തെലുഗു, കന്നഡ ഭാഷകളിലായി എണ്ണൂറോളം സിനിമകൾക്ക് നൃത്ത സംവിധാനം നിർവഹിച്ചിട്ടുള്ള കൂൾ ജയന്ത്
തമിഴിൽ ‘കോഴിരാജ’ ഉൾപ്പെടെ ചില ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ 2021 നവംബറിൽ കൂൾ ജയന്ത് അന്തരിച്ചു.

കോറിയോഗ്രഫി

നൃത്തസംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
കാളച്ചേകോൻ കെ എസ് ഹരിഹരൻ 2021
പൂവള്ളിയും കുഞ്ഞാടും ഫാറൂഖ് അഹമ്മദലി 2019
തീറ്റ റപ്പായി വിനു രാമകൃഷ്ണൻ 2018
ഹലോ ദുബായ്ക്കാരൻ ഹരിശ്രീ യൂസഫ് , ബാബുരാജ് ഹരിശ്രീ 2017
ശിഖാമണി വിനോദ് ഗുരുവായൂർ 2016
പോയ്‌ മറഞ്ഞു പറയാതെ മാർട്ടിൻ സി ജോസഫ് 2016
ഗേൾസ് തുളസീദാസ് 2016
ഫീമെയിൽ ഉണ്ണികൃഷ്ണൻ കെ ബി മധു 2015
വില്ലേജ് ഗയ്സ് ഷാൻ ബഷീർ 2015
കൊന്തയും പൂണൂലും ജിജോ ആന്റണി 2014
ഗുഡ് ഐഡിയ പി കെ സക്കീർ 2013
ഒരു കുടുംബചിത്രം രമേഷ് തമ്പി 2012
ഏഴാം സൂര്യൻ ജ്ഞാനശീലൻ 2012
ശിക്കാരി അഭയസിംഹ 2012
കഥയിലെ നായിക ദിലീപ് 2011
ഭഗവതി പുരം പ്രകാശൻ 2011
ഉലകം ചുറ്റും വാലിബൻ രാജ്ബാബു 2011
പാച്ചുവും കോവാലനും താഹ 2011
ഫിലിം സ്റ്റാർ സഞ്ജീവ് രാജ് 2011
ബ്ലാക്ക് സ്റ്റാലിയൻ പ്രമോദ് പപ്പൻ 2010
Submitted 14 years 11 months ago by m3db.