എം കൃഷ്ണൻ നായർ

M Krishnan Nair
Date of Birth:
ചൊവ്വ, 2 November, 1926
Date of Death:
Thursday, 10 May, 2001
സംവിധാനം: 70
സംഭാഷണം: 1
തിരക്കഥ: 2

1926 നവംബറിൽ തിരുവനന്തപുരത്ത് ജനനം. ഇന്റർമീഡിയറ്റ് വരെ പഠിച്ചു. സംവിധാനസഹായിയായി 1946 ൽ സിനിമയിലെത്തി. 1955-ൽ പുറത്തിറങ്ങിയ സി ഐ ഡി എന്ന ചിത്രത്തിലൂടെ കൃഷ്ണൻനായർ സംവിധാനരംഗത്ത് അരങ്ങേറ്റം കുറിച്ചു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തു.

എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത കാവ്യമേള എന്ന ചിത്രം മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടി. ചലച്ചിത്രമേഖലയിലെ സമഗ്രസംഭാവനയ്ക്കുള്ള ജെ സി ഡാനിയേൽ പുരസ്കാരം (2000) അദ്ദേഹത്തെ തേടിയെത്തി.

പ്രശസ്ത തമിഴ് സംവിധായകനായ ഭാരതീരാജ, പ്രശസ്ത മലയാള സംവിധായകരായ ഹരിഹരൻ, ജോഷി, കെ മധു എന്നിവർ അദ്ദേഹത്തോടൊപ്പം സംവിധാനസഹായികളായി പ്രവർത്തിച്ചിട്ടുണ്ട്. ഗാനരചയിതാവും ഐ എ എസ് ഉദ്യോഗസ്ഥനുമായ കെ ജയകുമാർ, അന്തരിച്ച ഹരികുമാർ, ഓ ഫാബി എന്ന സിനിമയുടെ സംവിധായകനും നിർമ്മാതാവുമായ ശ്രീകുമാർ എന്നിവർ മക്കളാണ്. ഭാര്യ സുലോചനാ ദേവി.

2001 മേയ് പത്തിന് അന്തരിച്ചു.

സംവിധാനം ചെയ്ത സിനിമകൾ

ചിത്രം തിരക്കഥ വര്‍ഷം
കാലം മാറി കഥ മാറി വി ദേവൻ 1987
പുഴയൊഴുകും വഴി ജെ സി ജോർജ് 1985
മണിത്താലി വി ദേവൻ 1984
പാലം ആലപ്പി ഷെരീഫ് 1983
മണിയറ മൊയ്തു പടിയത്ത് 1983
മൈലാഞ്ചി വി ദേവൻ 1982
ഒരു കുഞ്ഞു ജനിക്കുന്നു- മാതൃകാ കുടുംബം നാഗവള്ളി ആർ എസ് കുറുപ്പ് 1982
ഗൃഹലക്ഷ്മി എം കൃഷ്ണൻ നായർ 1981
സത്യം ഡോ ബാലകൃഷ്ണൻ 1980
ദിഗ്‌വിജയം മാനി മുഹമ്മദ് 1980
രജനീഗന്ധി മാനി മുഹമ്മദ് 1980
ഒരു രാഗം പല താളം ഡോ പവിത്രൻ 1979
അജ്ഞാത തീരങ്ങൾ മാനി മുഹമ്മദ് 1979
ഭാര്യയെ ആവശ്യമുണ്ട് ചേരി വിശ്വനാഥ് 1979
കള്ളിയങ്കാട്ടു നീലി ജഗതി എൻ കെ ആചാരി 1979
റൗഡി രാമു ചേരി വിശ്വനാഥ് 1978
ഉറക്കം വരാത്ത രാത്രികൾ 1978
അശോകവനം മാനി മുഹമ്മദ് 1978
അവൾ കണ്ട ലോകം കെ പി കൊട്ടാരക്കര 1978
ഇതാണെന്റെ വഴി മാനി മുഹമ്മദ് 1978

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
ഗൃഹലക്ഷ്മി എം കൃഷ്ണൻ നായർ 1981
ഭദ്രദീപം എം കൃഷ്ണൻ നായർ 1973

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
ഗൃഹലക്ഷ്മി എം കൃഷ്ണൻ നായർ 1981

അസോസിയേറ്റ് സംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
ഹരിശ്ചന്ദ്ര ആന്റണി മിത്രദാസ് 1955
ആത്മസഖി ജി ആർ റാവു 1952

അസിസ്റ്റന്റ് സംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
അവകാശി ആന്റണി മിത്രദാസ് 1954
ബാല്യസഖി ആന്റണി മിത്രദാസ് 1954
Submitted 15 years 6 months ago by rakeshkonni.
Contributors:
Contribution
https://www.facebook.com/groups/m3dbteam/permalink/2033113363413904/