ചേരി വിശ്വനാഥ്

Cheri Viswanath
എഴുതിയ ഗാനങ്ങൾ: 5
കഥ: 17
സംഭാഷണം: 18
തിരക്കഥ: 18

കൊല്ലം ജില്ലയിലെ ചേരിയിൽ കുടുംബാംഗം. ശരിയായ നാമം വിശ്വനാഥപിള്ള. പത്രപ്രവർത്തകൻ, നാടകരചയിതാവ്, തിരക്കഥാകൃത്ത്, ഗാനരചയിതാവ് എന്നിങ്ങനെ അറിയപ്പെട്ട വ്യക്തി.

എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത നീലസാരി. മധു സംവിധാനം ചെയ്ത ധീരസമീരെ യമുനാ തീരേ എന്നിങ്ങനെ ഇരുപതിനടുത്ത് ചലചിത്രങ്ങളുടെ കഥ തിരക്കഥ സംഭാഷണ രചയിതാവായിരുന്നു. ഏറ്റവും കൂടുതൽ സിനിമകളെഴുതിയിട്ടുള്ളത് ക്രോസ് ബെൽറ്റ് മണിയ്ക്കു വേണ്ടി ആക്ഷൻ സിനിമകൾ ആയിരുന്നു.

കേരള പത്രപ്രവർത്തകയൂണിയന്റെ സംസ്ഥാന വൈസ് പ്രസിഡന്റും, കേരളാ ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ സ്ഥാപകരിൽ ഒരാളും ആയിരുന്നു ചേരി വിശ്വനാഥ്.

ഏറെക്കാലം തനിനിറം പത്രത്തിന്റെ ചീഫ് എഡിറ്ററും ആയിരുന്ന ഇദ്ദേഹം രചിച്ച "നാരദൻ കേരളത്തിൽ" എന്ന നാടകം അന്നു കേരളത്തിലെ വേദികളിൽ കോളിളക്കം സൃഷ്ടിച്ചിരുന്നു.

1977ൽ താലപ്പൊലി എന്ന ചിത്രത്തിൽ ചേരി വിശ്വനാഥ് എഴുതി ദക്ഷിണാമൂർത്തി സംഗീതം നൽകിയ "പ്രിയസഖീ പോയി വരൂ.. നിനക്കു നന്മകൾ നേരുന്നു" എന്ന ഗാനം അക്കാലത്തെ ഹിറ്റുകളിൽ ഒന്നായിരുന്നു.
ഭാര്യയുടെ അപ്രതീക്ഷിതമായ മരണത്തിനുശേഷം സിനിമയിൽ നിന്നൊക്കെ അകന്നു നടക്കുകയായിരുന്നു വിശ്വനാഥ്. 2014 സെപ്തംബർ 10 നു തിരുവനന്തപുരത്ത് അന്തരിച്ചു.

ഭാര്യ : രാധാമണി (തിരുവനന്തപുരം എം ജി കോളേജിൽ പ്രൊഫസർ ആയിരുന്നു, അന്തരിച്ചു)

മകൻ : സിനിമാ സംവിധായകനും ക്യാമറാമാനുമായ ബിജു വിശ്വനാഥ്. മകൾ : പ്രിയദർശിനി.

കഥ

ചിത്രം സംവിധാനം വര്‍ഷം
നീലസാരി എം കൃഷ്ണൻ നായർ 1976
ധീര സമീരേ യമുനാ തീരേ മധു 1977
ഭാര്യയെ ആവശ്യമുണ്ട് എം കൃഷ്ണൻ നായർ 1979
കൗമാരപ്രായം കെ എസ് ഗോപാലകൃഷ്ണൻ 1979
തിമിംഗലം ക്രോസ്ബെൽറ്റ് മണി 1983
ഈറ്റപ്പുലി ക്രോസ്ബെൽറ്റ് മണി 1983
ബുള്ളറ്റ് ക്രോസ്ബെൽറ്റ് മണി 1984
ഒറ്റയാൻ ക്രോസ്ബെൽറ്റ് മണി 1985
ബ്ലാക്ക് മെയിൽ ക്രോസ്ബെൽറ്റ് മണി 1985
പച്ചവെളിച്ചം എം മണി 1985
റിവെഞ്ച് ക്രോസ്ബെൽറ്റ് മണി 1985
ചോരയ്ക്കു ചോര ക്രോസ്ബെൽറ്റ് മണി 1985
ഉരുക്കുമനുഷ്യൻ ക്രോസ്ബെൽറ്റ് മണി 1986
കുളമ്പടികൾ ക്രോസ്ബെൽറ്റ് മണി 1986
പെൺസിംഹം ക്രോസ്ബെൽറ്റ് മണി 1986
നാരദൻ കേരളത്തിൽ ക്രോസ്ബെൽറ്റ് മണി 1987
കമാന്റർ ക്രോസ്ബെൽറ്റ് മണി 1990

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
കമാന്റർ ക്രോസ്ബെൽറ്റ് മണി 1990
നാരദൻ കേരളത്തിൽ ക്രോസ്ബെൽറ്റ് മണി 1987
ഉരുക്കുമനുഷ്യൻ ക്രോസ്ബെൽറ്റ് മണി 1986
കുളമ്പടികൾ ക്രോസ്ബെൽറ്റ് മണി 1986
നിറമുള്ള രാവുകൾ എൻ ശങ്കരൻ നായർ 1986
പെൺസിംഹം ക്രോസ്ബെൽറ്റ് മണി 1986
ഒറ്റയാൻ ക്രോസ്ബെൽറ്റ് മണി 1985
റിവെഞ്ച് ക്രോസ്ബെൽറ്റ് മണി 1985
ചോരയ്ക്കു ചോര ക്രോസ്ബെൽറ്റ് മണി 1985
ബുള്ളറ്റ് ക്രോസ്ബെൽറ്റ് മണി 1984
ഈറ്റപ്പുലി ക്രോസ്ബെൽറ്റ് മണി 1983
തിമിംഗലം ക്രോസ്ബെൽറ്റ് മണി 1983
ഭാര്യയെ ആവശ്യമുണ്ട് എം കൃഷ്ണൻ നായർ 1979
കൗമാരപ്രായം കെ എസ് ഗോപാലകൃഷ്ണൻ 1979
റൗഡി രാമു എം കൃഷ്ണൻ നായർ 1978
ധീര സമീരേ യമുനാ തീരേ മധു 1977
താലപ്പൊലി എം കൃഷ്ണൻ നായർ 1977
നീലസാരി എം കൃഷ്ണൻ നായർ 1976

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
കമാന്റർ ക്രോസ്ബെൽറ്റ് മണി 1990
നാരദൻ കേരളത്തിൽ ക്രോസ്ബെൽറ്റ് മണി 1987
ഉരുക്കുമനുഷ്യൻ ക്രോസ്ബെൽറ്റ് മണി 1986
കുളമ്പടികൾ ക്രോസ്ബെൽറ്റ് മണി 1986
നിറമുള്ള രാവുകൾ എൻ ശങ്കരൻ നായർ 1986
ഒറ്റയാൻ ക്രോസ്ബെൽറ്റ് മണി 1985
ബ്ലാക്ക് മെയിൽ ക്രോസ്ബെൽറ്റ് മണി 1985
റിവെഞ്ച് ക്രോസ്ബെൽറ്റ് മണി 1985
ചോരയ്ക്കു ചോര ക്രോസ്ബെൽറ്റ് മണി 1985
ബുള്ളറ്റ് ക്രോസ്ബെൽറ്റ് മണി 1984
ഈറ്റപ്പുലി ക്രോസ്ബെൽറ്റ് മണി 1983
തിമിംഗലം ക്രോസ്ബെൽറ്റ് മണി 1983
ഭാര്യയെ ആവശ്യമുണ്ട് എം കൃഷ്ണൻ നായർ 1979
കൗമാരപ്രായം കെ എസ് ഗോപാലകൃഷ്ണൻ 1979
റൗഡി രാമു എം കൃഷ്ണൻ നായർ 1978
ധീര സമീരേ യമുനാ തീരേ മധു 1977
താലപ്പൊലി എം കൃഷ്ണൻ നായർ 1977
നീലസാരി എം കൃഷ്ണൻ നായർ 1976

ഗാനരചന

ചേരി വിശ്വനാഥ് എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
ആരെടാ വലിയവൻ നീലസാരി വി ദക്ഷിണാമൂർത്തി പി ജയചന്ദ്രൻ, കോറസ് കീരവാണി 1976
ശ്രീ വാഴും കോവിലിൽ താലപ്പൊലി താലപ്പൊലി വി ദക്ഷിണാമൂർത്തി വാണി ജയറാം, കോറസ് 1977
വൃശ്ചികക്കാറ്റേ വികൃതിക്കാറ്റേ താലപ്പൊലി വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ് 1977
ഇനി ഞാൻ കരയുകില്ലാ താലപ്പൊലി വി ദക്ഷിണാമൂർത്തി പി സുശീല 1977
പ്രിയസഖീ പോയ് വരൂ താലപ്പൊലി വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ് 1977
Submitted 11 years 9 months ago by Kumar Neelakandan.