അനീഷ് മേനോൻ
മലയാള ചലച്ചിത്ര നടൻ. 1985-ൽ മലപ്പുറം ജില്ലയിലെ വളാംചേരിയിൽ ജനിച്ചു. കെ പി എ സി നാടകവേദികളിലൂടെയാണ് അനീഷ് മേനോൻ അഭിനയം തുടങ്ങിയത്.
ആയിരത്തോളം നാടകവേദികളിൽ അനീഷ് അഭിനയിച്ചു. ഏഷ്യാനെറ്റിന്റെ റിയാലിറ്റി ഷോയായ "മമ്മൂട്ടി ദ് ബസ്റ്റ് ആക്ടറിലെ മികച്ച പ്രകടനമാണ് അനീഷിനെ സിനിമയിലെത്തിച്ചത്.
2010- ൽ ഇറങ്ങിയ സിബിമലയിൽ ചിത്രമായ അപൂർവ്വ രാഗങ്ങൾ ആയിരുന്നു അനീഷ് മേനോൻ അഭിനയിച്ച ആദ്യ സിനിമ. ആ വർഷം തന്നെ മമ്മൂട്ടിയോടൊപ്പം ബസ്റ്റ് ആക്ടർ എന്ന സിനിമയിലും, മലയാളം,തമിഴ് ഭാഷകളിലായീ ഇറങ്ങിയ ഗ്രാമം എന്ന സിനിമയിലും അഭിനയിച്ചു. 2011-ൽ പിടി കുഞ്ഞുമുഹമ്മദിന്റെ വീരപുത്രൻ എന്ന സിനിമയിൽ അഭിനയിച്ചു. 2013-ൽ ദൃശ്യം എന്ന സിനിമയിൽ മോഹൻലാലിന്റെ ഭാര്യാസഹോദരന്റെ വേഷമാണ് അനീഷിനെ ശ്രദ്ധേയനാക്കിയത്. സുഡാനി ഫ്രം നൈജീരിയ, കായംകുളം കൊച്ചുണ്ണി, ഒടിയൻ.. എന്നിവയുൾപ്പെടെ അൻപതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ പരസ്യ ചിത്രങ്ങളിലും അനീഷ് മേനോൻ അഭിനയിച്ചിട്ടുണ്ട്.
അനീഷിന്റെ ഭാര്യ ഐശ്വര്യ, ഒരു മകനാണൂള്ളത്. പേര് ആര്യൻ.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| ഒരു നുണക്കഥ | അരവിന്ദിന്റെ കൂട്ടുകാരൻ | ജോൺസൻ | 2011 |
| വീരപുത്രൻ | മൊഴിക്കുന്നത്ത് നമ്പൂതിരി | പി ടി കുഞ്ഞുമുഹമ്മദ് | 2011 |
| അരികിൽ ഒരാൾ | ഇച്ചയുടെ ഗ്രാമവാസി/ചെറുപ്പക്കാരൻ | സുനിൽ ഇബ്രാഹിം | 2013 |
| ദൃശ്യം | രാജേഷ് | ജീത്തു ജോസഫ് | 2013 |
| ബാല്യകാലസഖി | പ്രമോദ് പയ്യന്നൂർ | 2014 | |
| ടമാാാർ പഠാാാർ | പൗരന്റെ സഹപ്രവർത്തകൻ അനീഷ് | ദിലീഷ് നായർ | 2014 |
| മംഗ്ളീഷ് | സൈമൺ | സലാം ബാപ്പു പാലപ്പെട്ടി | 2014 |
| എയ്ഞ്ചൽസ് | ജീൻ മാർക്കോസ് | 2014 | |
| പെരുച്ചാഴി | ജോബി | അരുണ്‍ വൈദ്യനാഥൻ | 2014 |
| കാരണവർ | അരുൺ | ഷംസുദ്ദീൻ ജഹാംഗീർ | 2014 |
| KL10 പത്ത് | യൂസഫ് | മു.രി | 2015 |
| വള്ളീം തെറ്റി പുള്ളീം തെറ്റി | ഋഷി ശിവകുമാർ | 2016 | |
| അമീബ | വിവേക് | മനോജ് കാന | 2016 |
| ദി ഗ്രേറ്റ് ഫാദർ | ഹനീഫ് അദേനി | 2017 | |
| ആട് 2 | ലോലൻ | മിഥുൻ മാനുവൽ തോമസ് | 2017 |
| കാപ്പുചിനോ | നൗഷാദ് | 2017 | |
| കല്ലായി എഫ് എം | അബു | വിനീഷ് മില്ലേനിയം | 2018 |
| കാറൽ മാർക്സ് ഭക്തനായിരുന്നു | സജീർ മജീദ്, വിബിൻ എൻ വേലായുധൻ | 2018 | |
| ഖലീഫ | മുബിഹഖ് | 2018 | |
| കായംകുളം കൊച്ചുണ്ണി 2018 | റോഷൻ ആൻഡ്ര്യൂസ് | 2018 |