താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

ആ ആ ആ ആ.. ആലാപനം.. ആ.. ആലാപനം
ആ ആ... ആലാപനം

അനാദി മധ്യാന്തമീ വിശ്വചലനം
അനവദ്യ സംഗീതാലാപനം
അനാദി മധ്യാന്തമീ വിശ്വചലനം
അനവദ്യ സംഗീതാലാപനം
ആലാപനം.. ആ.. ആലാപനം
ആ.. ആലാപനം..

കോടാനുകോടി ശ്രുതികളിലുണരും
കോടാനുകോടി സ്വരങ്ങളിലൂടെ.. (2)
അജ്ഞാതമാം കളകണ്ഠത്തില്‍നിന്നും
അജ്ഞാതമാം കളകണ്ഠത്തില്‍നിന്നും
അഭംഗുരമായ് അനുസ്യൂതമായ് തുടരും..
ആലാപനം...
ആ.. ആലാപനം..ആ ...
ആലാപനം..ആ ...

ജീവനസങ്കല്പ ലഹരിയില്‍ മുങ്ങും
ഈ.. വസുന്ധര ഒരു ദുഃഖരാഗം (2)
ഗിരിനിരകള്‍.. അതിന്നാരോഹണങ്ങള്‍
ഗിരിനിരകള്‍.. അതിന്നാരോഹണങ്ങള്‍
അംബോധികള്‍ അതിന്നവരോഹണങ്ങള്‍
ആലാപനം..ആ ...ആലാപനം..ആ ...
ആലാപനം..ആ ...

താരാപഥത്തെ നയിക്കുമീ താളം
സത്യമായ് തുടിപ്പൂ പരമാണുവിലും (2)
ആരു വലിയവന്‍ ആരു ചെറിയവന്‍
ആരു വലിയവന്‍ ആരു ചെറിയവന്‍
ഈ സച്ചിദാനന്ദ സംഗീത മേളയില്‍
ആലാപനം..ആ ...ആലാപനം..ആ ...
ആലാപനം..ആ ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
8
Average: 8 (1 vote)
aalapanam

Additional Info

Year:
1982
Lyrics Genre:

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
ആലാപനം കെ ജെ യേശുദാസ്, എസ് ജാനകി
മനസാ വൃഥാ എസ് ജാനകി
ആരോടു ചൊല്‍‌വേനെ കെ ജെ യേശുദാസ്, വാണി ജയറാം
സിന്ദൂരാരുണ വിഗ്രഹാം എസ് ജാനകി
കരുണ ചെയ്‌വാന്‍ വാണി ജയറാം
അളിവേണീ എന്തു പി സുശീല
ഗുരുലേഖാ യദുവന്ദി ബാലമുരളീകൃഷ്ണ
അദ്രീസുതാവര ബാലമുരളീകൃഷ്ണ, കെ ജെ യേശുദാസ്, പി സുശീല
യാരമിതാ വനമാലീനാ ബാലമുരളീകൃഷ്ണ
ശ്രീ മഹാഗണപതിം ബാലമുരളീകൃഷ്ണ
മൂകാംബികേ പരശിവേ എസ് ജാനകി
സർവർത്തു രമണീയ കലാനിലയം ഉണ്ണികൃഷ്ണൻ , കലാമണ്ഡലം സുകുമാരൻ
നിധിചാലാ സുഖമാ ബാലമുരളീകൃഷ്ണ
Submitted 11 years 10 months ago by Neeli.
The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.