താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ
Madhu Muttom
എഴുതിയ ഗാനങ്ങൾ: 3
കഥ: 3
സംഭാഷണം: 4
തിരക്കഥ: 3
1951 ആഗസ്റ്റ് 1ന് കായംകുളത്താണ് ജനനം. അമ്മ മീനാക്ഷിയമ്മ, അച്ഛന് കുഞ്ഞുപണിക്കര്‍. ഏവൂര്‍ പ്രൈമറിസ്കൂള്‍, കായംകുളം ഗവ:ഹൈസ്കൂള്‍, നങ്ങ്യാര്‍കുളങ്ങര ടി കെ എം കോളേജ് (ധനതത്ത്വശാസ്ത്ര ബിരുദം) എന്നിവിടങ്ങളില്‍ വിദ്യാഭ്യാസകാലഘട്ടം പിന്നിട്ടു. ഇദ്ദേഹം അവിവാഹിതനാണ്.
എന്നെന്നും കണ്ണേട്ടന്റെ, കാക്കോത്തിക്കാവിലെ അപ്പൂപ്പന് താടികള്‍, ഭരതന് ഇഫക്ട്സ് തുടങ്ങിയ ചിത്രങ്ങള്‍ക്കുവേണ്ടി കഥയെഴുതിയിട്ടുണ്ടെങ്കിലും, മധു മുട്ടത്തിനെ ശ്രദ്ധേയനാക്കിയത് മണിച്ചിത്രത്താഴ് എന്ന സൂപ്പർ ഹിറ്റ് ചിത്രമാണ്. മധു മുട്ടം നേരത്തേയെഴുതി പ്രസിദ്ധീകരിച്ച "വരുവാനില്ലാരുമീ" എന്ന ഗാനവും മണിച്ചിത്രത്താഴില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിനിമയുടെ പ്രലോഭനങ്ങളില്‍ നിന്നും എന്നും തെല്ലകലം സൂക്ഷിക്കാന്‍ ഈ എഴുത്തുകാരന് ശ്രദ്ധിച്ചിരുന്നു. മണിച്ചിത്രത്താഴ് അന്യഭാഷകളില്‍ നിര്‍മ്മിക്കപ്പെട്ടപ്പോള്‍, കഥയുടെ അവകാശത്തിനായി മധു മുട്ടത്തിന് കോടതിയെ സമീപിക്കേണ്ടിവന്നു. എഴുത്തുകാരന്റെ ആത്മാഭിമാനം ഉയര്ത്തിപ്പിടിക്കാനായിരുനു തന്റെ ശ്രമമെന്ന് അദ്ദേഹം അതിനെപ്പറ്റിപ്പറഞ്ഞിരുന്നു.
കഥ
| ചിത്രം | സംവിധാനം | വര്‍ഷം |
|---|---|---|
| എന്നെന്നും കണ്ണേട്ടന്റെ | ഫാസിൽ | 1986 |
| മണിച്ചിത്രത്താഴ് | ഫാസിൽ | 1993 |
| ഭരതൻ ഇഫക്റ്റ് | അനിൽ ദാസ് | 2007 |
തിരക്കഥ എഴുതിയ സിനിമകൾ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| കാണാക്കൊമ്പത്ത് | മുതുകുളം മഹാദേവൻ | 2011 |
| ഭരതൻ ഇഫക്റ്റ് | അനിൽ ദാസ് | 2007 |
| മണിച്ചിത്രത്താഴ് | ഫാസിൽ | 1993 |
സംഭാഷണം എഴുതിയ സിനിമകൾ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| കാണാക്കൊമ്പത്ത് | മുതുകുളം മഹാദേവൻ | 2011 |
| ഭരതൻ ഇഫക്റ്റ് | അനിൽ ദാസ് | 2007 |
| ഹരികൃഷ്ണൻസ് | ഫാസിൽ | 1998 |
| മണിച്ചിത്രത്താഴ് | ഫാസിൽ | 1993 |
ഗാനരചന
മധു മുട്ടം എഴുതിയ ഗാനങ്ങൾ
| ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്‍ഷം |
|---|---|---|---|---|---|
| കാക്കേം കീക്കേം | എന്നെന്നും കണ്ണേട്ടന്റെ | ജെറി അമൽദേവ് | സുനന്ദ, കോറസ് | 1986 | |
| പലവട്ടം പൂക്കാലം വഴിതെറ്റി | മണിച്ചിത്രത്താഴ് | എം ജി രാധാകൃഷ്ണൻ | കെ ജെ യേശുദാസ് | 1993 | |
| വരുവാനില്ലാരുമിങ്ങൊരുനാളുമീവഴി | മണിച്ചിത്രത്താഴ് | എം ജി രാധാകൃഷ്ണൻ | കെ എസ് ചിത്ര | ഹരികാംബോജി | 1993 |