താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Singer:
valarunna makkale...

കവിത : രചന, സംഗീതം, ആലാപനം : ജി നിശീകാന്ത്

Poem & Recitation by G Nisikanth

വളരുന്ന മക്കളേ...

ചേർത്തതു് Nisi സമയം

വളരുന്ന മക്കളേ വിടരുന്ന പൂക്കളേ
വെയിലേറ്റുവരളാതെ കാറ്റേറ്റുതളരാതെ
വളരുക, വസുധയുടെ വരദാനമാകുക.

നേർവഴിയെപോവുക, നേരുകൾ കാണുക
നേട്ടങ്ങളണയുമ്പൊളിളകാതെമറിയാതെ
കോട്ടങ്ങൾ കണ്ടധിക വ്യഥയുമായ് കേഴാതെ
മനസുവികസിച്ചുനീ മനുഷ്യനായ് വളരുക

മുമ്പിലെഗർത്തങ്ങൾ കണ്ടുവഴിമാറുക
പിമ്പിലെക്കാലൊച്ചകേട്ടുവഴിപോവുക
ഇടവഴികൾ ജീവിത വഴിത്താരയാക്കാതെ
ഇരുളുകൾ സഞ്ചാരനേരമായ് മാറ്റാതെ
നടതെറ്റിനീങ്ങാതെ ഇടവെട്ടിമറിയാതെ
കരളുകൾ വിറയാതെ കാലുകൾ വളയാതെ
വളരുക വസുധയുടെ വരദാനമാവുക

ഈജന്മമേകിയോർക്കാശ്രയം നല്കുക
ഗുരുപൂജ്യപാദങ്ങൾ പ്രാർത്ഥനയാക്കുക
പഴമയെവെറുക്കാതെ പുതുമകൾതേടുക
പരനിന്ദചെയ്യാതെ എളിമകൾ കാട്ടുക
ഒരുമതാൻപെരുമയെന്നുള്ളിൽനിറയ്ക്കുക
ഒരുമിച്ചുസോദരത്വേന വാണീടുക,
വളരുക, വസുധയുടെ വരദാനമാവുക.

കണ്ണിന്നുകാണുക കാതിന്നുകേൾക്കുക
തൊട്ടറിഞ്ഞീടുക അതുവിശ്വസിക്കുക
പലവാക്കുകേട്ടുപലവഴിയാത്ര നിർത്തുക
കരകണ്ടുതുള്ളാതെ അവിടേക്കുതുഴയുക
തിരകണ്ടുപതറാത്തമനസുമായ് നീങ്ങുക
മൂന്നക്ഷരം ഗ്രഹിചൂഴിയിൽ വാഴുക
സ്നേഹമാണീശ്വരനെന്നറിഞ്ഞീടുക
നാളത്തെ നാടിന്റെയഭിമാനമാവുക
അറിവിന്റെകോട്ടയിൽ മകുടങ്ങൾ ചൂടുക
വളരുക, വസുധയുടെ വരദാനമാവുക.

വളരുന്നമക്കളേ,
കരുണയോടന്യർക്കുമുപകാരിയാവുക
അദ്ധ്വാനസമ്പത്തിലന്നങ്ങൾതേടുക
ലഹരിയിൽ കൂത്താടിമുടിയാതിരിക്കുക
പുകതുപ്പി ജീവിതം കളയാതിരിക്കുക
പ്രകൃതിയെ പോറ്റമ്മയായ്കരുതീടുക
പ്രേമത്തൊടേവർക്കുമവകാശിയാവുക
സൗമ്യതയോടെന്തുമുച്ചരിച്ചീടുക
സൗഭാഗ്യമേറുമ്പൊളിളകാതിരിക്കുക
ദുഃഖത്തിലാശകൈവെടിയാതിരിക്കുക
ദുർവ്വിധിയിൽ മനം നീറ്റാതിരിക്കുക
വളരുക, വസുധയുടെ വരദാനമാവുക.

വളരുന്നമക്കളേ, വിടരുന്ന പൂക്കളേ
ഞാനെന്നചിന്തയാലജ്ഞാനമേറ്റാതെ
ജ്ഞാനിയാണെന്നഹംഭാവിച്ചിരിക്കാതെ
മിന്നുന്നതൊക്കെയും പൊന്നായ് നിനയ്ക്കാതെ
വിനകളിൽ തെന്നാതെ നൈരാശ്യമേശാതെ
വളരുക, വസുധയുടെ വരദാനമാവുക

ഏറെപ്പഠിക്കുവാനുണ്ടുപാഠങ്ങളീ-
ജീവിതം തികയില്ല സർവജ്ഞരാകുവാൻ
എങ്കിലുമാർജിക്കുമറിവുകൾ ബുദ്ധിയിൽ
പേറുക ജന്മത്തിനർത്ഥം വരുത്തുക.
തളരരുതു താഴരുതു കുഴയരുതു കളയരുതു
വരദാനമീജന്മ സുകൃതമെൻ മക്കളേ

വളരുന്ന മക്കളേ വിടരുന്ന പൂക്കളേ
വെയിലേറ്റുവരളാതെ കാറ്റേറ്റുതളരാതെ
വളരുക, വസുധയുടെ വരദാനമാകുക.

Raaga:
ചേർത്തതു്:
Submitted 12 years 8 months ago by Nisi.
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.