ബാലകൃഷ്ണൻ മങ്ങാട്

Balakrishnan Mangadu
Date of Death:
Wednesday, 6 April, 2005
കഥ: 2
സംഭാഷണം: 1
തിരക്കഥ: 1

വി. കൃഷ്ണൻ നായരുടെയും പാർവ്വതി അമ്മയുടെയും മകനായി 1946 -ൽ കാസർഗോഡ് ജില്ലയിൽ ജനിച്ചു. ധനശാസ്ത്രത്തിൽ എം.എ. ബിരുദം നേടിയ ബാലകൃഷ്ണൻ പത്രപ്രവർത്തകനായാണ് ജോലിയിൽ പ്രവേശിച്ചത്. 1975 -ൽ ലൗ ലെറ്റർ എന്ന സിനിമയിൽ ഒരു വേഷം ചെയ്തുകൊണ്ടാണ് അദ്ദേഹം ചലച്ചിത്ര രംഗത്തേക്ക് പ്രവേശിക്കുന്നത്.

1980 -ൽ ഭരതൻ സംവിധാനം ചെയ്ത ചാമരം എന്ന ചിത്രത്തിന്റെ കഥ ബാലകൃഷ്ണൻ മാങ്ങാടിന്റേതായിരുന്നു. അതിനുശേഷം 1984 -ൽ ഉണ്ണി വന്ന ദിവസം, വെപ്രാളം എന്നീ സിനിമകളുടെ സംവിധാന സഹായിയായി പ്രവർത്തിച്ചു. 1996 -ൽ സി പി പത്മകുമാർ സംവിധാനം ചെയ്ത സമ്മോഹനം എന്ന സിനിമയ്ക്ക് കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചത് ബാലകൃഷ്ണൻ മാങ്ങാട് ആയിരുന്നു. സമ്മോഹനം ഇന്ത്യൻ പനോരമയിലും പതിമൂന്ന് അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലും പ്രവേശനം നേടുകയുണ്ടായി. എഡിൻബർഗ്ഗ് ചലച്ചിത്രോത്സവത്തിൽ ബെസ്റ്റ് ഓഫ് ദ ഫെസ്റ്റിവൽ അവാർഡും ജപ്പാനിലെ ഫുകോകോ ചലച്ചിത്രോത്സവത്തിൽ വിധികർത്താക്കളുടെ പ്രത്യേക പരാമർശവും ലഭിച്ചു. സിനിമകൾ കൂടാതെ കാഴ്ചകൾ, ഉച്ചവെയിൽ എന്നീ ടി.വി. സീ‍രിയലുകൾക്കും അദ്ദേഹം തിരക്കഥകൾ എഴുതിയിട്ടുണ്ട്.

തെയ്യത്തിന്റെ വിരൽത്തുമ്പിൽ എന്ന കഥയ്ക്ക് 1989 -ൽ മൂവാറ്റുപുഴ കഥാസമിതി അവാർഡും പോര് എന്ന നോവലിന് 1990 -ൽ എസ്.കെ. പൊറ്റെക്കാട് അവാർഡും പത്രപ്രവർത്തനത്തിന് 1992 -ൽ വൈസ്മെൻ ഇന്റർനാഷണൽ ദക്ഷിണേന്ത്യാ അവാർഡും നേടിയ ബാലകൃഷ്ണൻ മഹാകവി ഗോവിന്ദ പൈ സ്മാരക സർക്കാർ കമ്മിറ്റി അംഗമായും കാസർകോട് സാഹിത്യ പരിഷത് സെക്രട്ടറി ആയും പ്രവർത്തിച്ചിട്ടുണ്ട്.

2005 ഏപ്രിലിൽ ബാലകൃഷ്ണൻ മാങ്ങാട് അന്തരിച്ചു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ലൗ ലെറ്റർ ഡോ ബാലകൃഷ്ണൻ 1975

കഥ

ചിത്രം സംവിധാനം വര്‍ഷം
ചാമരം ഭരതൻ 1980
സമ്മോഹനം സി പി പദ്മകുമാർ 1996

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
സമ്മോഹനം സി പി പദ്മകുമാർ 1996

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
സമ്മോഹനം സി പി പദ്മകുമാർ 1996

അസോസിയേറ്റ് സംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
ഉണ്ണി വന്ന ദിവസം രാജൻ ബാലകൃഷ്ണൻ 1984

അസിസ്റ്റന്റ് സംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
വെപ്രാളം മേനോൻ സുരേഷ് 1984
Submitted 14 years 3 weeks ago by Kiranz.