മുൻഷി പരമുപ്പിള്ള
അടൂര്‍ പെരിങ്ങനാട് അമ്മകണ്ട കരയില്‍ കോപ്പാരേത്തു വീട്ടില്‍ കൊച്ചുകുഞ്ഞു പിള്ളയുടെയും ഉമ്മിണിയമ്മയുടെയും മകനായി ആര്‍.കെ. പരമേശ്വരന്‍ പിള്ള എന്ന മുന്‍ഷി പരമുപിള്ള 1894 ജൂൺ 27 ആം തിയതി പത്തനംതിട്ടയിൽ ജനിച്ചു.
ഇ വി കൃഷ്ണപിള്ളയുടെ അയല്‍വാസിയും ആത്മമിത്രവുമായിരുന്ന ഇദ്ദേഹം ഏഴാം ക്ലാസ് ജയിച്ചു മുന്‍ഷിയായ അദ്ദേഹം അധ്യാപകനായി ജോലിക്ക് കയറി.
കെ.സി. കേശവപിള്ളയുടെ ‘സദാരാമ’ നാടകത്തില്‍ അഭിനയിച്ചു തുടങ്ങിയ അദ്ദേഹം സുപ്രഭ/ആറടിമണ്ണ്/തിരിച്ചടി/കള്ളന്‍ ഞാനാ എന്നിങ്ങനെ ഒട്ടനവധി നാടകങ്ങള്‍ രചിക്കുകയും അതിൽ അഭിനയിക്കുകയും ചെയ്തു.
1950 ൽ ഇറങ്ങിയ പ്രസന്ന എന്ന മലയാള സിനിമയുടെ കഥാകൃത്ത് ഇദേഹമായിരുന്നു. തുടർന്ന് വനമാല/സന്ദേഹി/കാഞ്ചന/കാലം മാറുന്നു/തസ്‌കര വീരന്‍ എന്നീ സിനിമകള്‍ക്കും കഥ/തിരക്കഥ/സംഭാഷണം എന്നിവ എഴുതി.
ഇദ്ദേഹത്തിന്റെ ജനപ്രിയ നാടകം സുപ്രഭയുടെ ചലച്ചിത്രാവിഷ്‌കാരമായിരുന്നു മണമകള്‍ എന്ന തമിഴിലെ സൂപ്പര്‍ ഹിറ്റ് സിനിമ. ഇതിന്റെ കഥ മുന്‍ഷി പരമുപിള്ളയും സംഭാഷണം കരുണാനിധിയുമായിരുന്നു എഴുതിയത്.
സി.വി. കുഞ്ഞുരാമന്റെ നവജീവനില്‍ ആണ് മുന്‍ഷി എഴുതിത്തുടങ്ങിയത്. പ്രസന്നകേരളം/ നവസരസന്‍/ജ്വാല എന്നീ മാസികകളുടെ പത്രാധിപരായിരുന്നു മുന്‍ഷി. സരസന്‍ മാസികയിലൂടെ മുന്‍ഷി നടത്തിയ സാമൂഹ്യവിമര്‍ശനം അന്നത്തെ ഭരണാധികാരികളെ അലോസരപ്പെടുത്തി.
സര്‍ സി.പിയെ വിമര്‍ശിച്ചുകൊണ്ട് ഇദ്ദേഹം എഴുതിയതിന് മാസിക പലതവണ നിരോധിക്കപ്പെട്ടു. ഓരോ തവണയും ഇദ്ദേഹം പുതിയ പേരുകളില്‍ മാസിക ഇറക്കി.
മൂന്നു വിവാഹങ്ങൾ കഴിച്ച ഇദ്ദേഹം ആദ്യ ഭാര്യയുമായുള്ള ബന്ധം ഉപേക്ഷിച്ച ശേഷം രണ്ടാമത് രത്നമയീദേവിയെ വിവാഹം ചെയ്തു. ഇതിൽ ശാരദാ മണി ദേവി/ജ്യോതീന്ദ്ര നാഥ ദീക്ഷിത്/ നരേന്ദ്ര നാഥ ദീക്ഷിത് എന്നീ മൂന്നു മക്കൾ ജനിച്ചു. പിന്നീട് രത്നമയീദേവിയുമായും അദ്ദേഹം അകന്നു.
പിന്നീട് മുറപ്പെണ്ണായ ലക്ഷ്മിക്കുട്ടിയമ്മയെ വിവാഹം കഴിച്ചു. 1962 ജൂണ്‍ 16 ആം തിയതി അദ്ദേഹം അന്തരിച്ചു.
ഇദ്ദേഹത്തിന്റെ സ്മരണക്കായി അടൂരിൽ മുൻഷി പരമു പിള്ള സ്മൃതി കേന്ദ്രം പ്രവർത്തിച്ചു വരുന്നുണ്ട്.
കഥ
| ചിത്രം | സംവിധാനം | വര്‍ഷം |
|---|---|---|
| പ്രസന്ന | ശ്രീരാമുലു നായിഡു | 1950 |
തിരക്കഥ എഴുതിയ സിനിമകൾ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| കാഞ്ചന | ശ്രീരാമുലു നായിഡു | 1952 |
| പ്രസന്ന | ശ്രീരാമുലു നായിഡു | 1950 |
സംഭാഷണം എഴുതിയ സിനിമകൾ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| കാഞ്ചന | ശ്രീരാമുലു നായിഡു | 1952 |
| വനമാല | ജി വിശ്വനാഥ് | 1951 |
| Vanamaala | ജി വിശ്വനാഥ് | 1951 |
| പ്രസന്ന | ശ്രീരാമുലു നായിഡു | 1950 |