താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Jenelia Desouza
Date of Birth:
Wednesday, 5 August, 1987

നീൽ ഡിസൂസ, ജാനറ്റ് ഡിസൂസയുടേയും മകളായി മുംബൈയിൽ ജനിച്ചു. അപോസ്റ്റലിക് കാർമൽ ഹൈസ്കൂൾ, മുംബൈ; സെന്റ് ആൻഡ്രൂസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു ജനീലിയയുടെ പ്രാഥമിക വിദ്യാഭ്യാസം. വിദ്യാഭ്യാസത്തിന് ശേഷം ജനീലിയ ചലച്ചിത്രലോകത്തേക്ക് ചുവടുവെച്ചു.

2003 -ൽ Tujhe Meri Kasam എന്ന ഹിന്ദി സിനിമയിലൂടെ ജനീലിയ തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചു. ആ വർഷം തന്നെ ഇറങ്ങിയ തമിഴ് ചിത്രം Boys -ലെ നായികയായി. വൻ വിജയമായ "ബോയ്സ്" ജെനീലിയയുടെ അഭിനയജീവിതത്തിൽ വഴിത്തിരിവായി. അതിനോടൊപ്പം തന്നെ Sathyam എന്ന തെലുഗു ചിത്രത്തിലും അഭിനയിച്ചു. തുടർന്ന് നിരവധി തമിഴ്, തെലുഗു സിനിമകളിൽ ജെനീലിയ നായികയായി. കൂടാതെ ഹിന്ദി, കന്നഡ്, മലയാളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

2010 -ൽ പൃത്ഥിരാജ് നായകനായ ഉറുമി എന്ന സിനിമയിൽ നായികയായി മലയാള സിനിമയിലും ജെനീലിയ തന്റെ സാന്നിധ്യമറിയിച്ചു. ജെനീലിയ നായികയായ ചലഞ്ച് - ഡബ്ബിംഗ്, ഹാപ്പി ബി ഹാപ്പി- ഡബ്ബിംഗ് എന്നീ തെലുഗു ചിത്രങ്ങൾ മലയാളത്തിൽ മൊഴിമാറ്റ ചിത്രങ്ങളായി റിലീസ് ചെയ്തിരുന്നു. Bommarillu) എന്ന തെലുഗു ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ജെനീലിയക്ക് ലഭിച്ചിട്ടുണ്ട്.

2012 -ൽ അഭിനേതാവായ രിതേഷ് ദേശ്‌മുഖിനെ ജെനീലിയ വിവാഹം ചെയ്തു. അവർക്ക് രണ്ടു മക്കൾ റിയാൻ, റാഹിൽ.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഹാപ്പി ബി ഹാപ്പി- ഡബ്ബിംഗ് എ കരുണാകരൻ 2007
ചലഞ്ച് - ഡബ്ബിംഗ് എസ് എസ് രാജമൗലി 2007
ഉറുമി അറയ്ക്കൽ അയിഷ/ഊർമ്മിള സന്തോഷ് ശിവൻ 2011
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.