ഓമനത്തിങ്കൾ പക്ഷീ
ചേർത്തതു് Achinthya സമയം
ഉം.... ഓമനത്തിങ്കൾപക്ഷീ
ഓമനത്തിങ്കൾപക്ഷീ
നീലത്താമരക്കുളത്തിലെ തിങ്കൾപക്ഷീ
പെറ്റൊരു പാതിരാമുത്തിനു പേരെന്ത്
ഉ: നക്ഷത്രം
(ഓമന..)
ഇളം തെന്നൽ ഉറങ്ങുമ്പോൾ ഇലക്കിങ്ങിണിക്കുടിലിൽ (2)
തൂവെള്ളപ്പുടവ ചുറ്റി തുളസിപ്പൂംപടവിൽ
ഉറങ്ങാത്ത മിഴികളുമായ് ഉപവസിക്കുവതാരോ...
ആരോ... ഉ: നിലാവ്
(ഓമന..)
താലോലം മണിപ്പൈതൽ നാൾ തോറും വളരാൻ (2)
ആയിരം പൗർണ്ണമികൾ ആയുസ്സിൽ വിടരാൻ
തളികയിൽ കളഭവുമായ് തപസ്സിരിക്കുവതാരോ...
ആരോ... ഉ: അമ്മ
(ഓമന..)
Film/album:
Lyricist:
Music:
Singer: