രഘു കുമാർ

Raghu Kumar - Music Director
Date of Birth:
Saturday, 13 June, 1953
Date of Death:
Thursday, 20 February, 2014
രഘുകുമാർ
രഘുകുമാർ വർമ്മ
സംഗീതം നല്കിയ ഗാനങ്ങൾ: 105

കോഴിക്കോട്ടെ പ്രശസ്തമായ പൂതേരിയെന്ന തറവാട്ടിൽ ജനിച്ച രഘുകുമാർ ആറാം വയസ്സിൽ തബല അഭ്യസിച്ചു തുടങ്ങി. പതിനഞ്ചാം വയസ്സിലാണ് പ്രൊഫഷണലായി അരങ്ങേറുന്നത്. പഠനത്തിനു ശേഷം ചെന്നെയിൽ എത്തി സംഗീത സംവിധായകൻ ആർ.കെ ശേഖറിനെ പരിചയപ്പെടുന്നത് വഴിത്തിരിവായി മാറി.സിനിമാ സംഗീത മേഖലയിൽ പിന്നീട് അനേക സംഗീത സംവിധായകർക്ക് വേണ്ടി തബല വായിച്ചു. ദേവരാജൻ,ദക്ഷിണാമൂർത്തി തുടങ്ങിയവരോടൊത്ത് പ്രവർത്തിച്ചു.1979ൽ പുറത്തിറങ്ങിയ ഈശ്വര ജഗദീശ്വര എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തെത്തിയത്. തബല വിദഗ്ദനായിരുന്ന രഘുകുമാർ മലയാളത്തിൽ പ്രിയദർശൻ ചിത്രങ്ങളിലാണ് ഹിറ്റുകൾ സമ്മാനിച്ച് തുടങ്ങിയത്. പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി അഭിനയിച്ച താളവട്ടം,ആര്യൻ,ഹലോ മൈഡിയർ റോംഗ് നമ്പർ തുടങ്ങിയവയിലെ ഗാനങ്ങളൊക്കെ ഹിറ്റായി മാറി.ശ്യാമ, മായാമയൂരം തുടങ്ങി ഏകദേശം മുപ്പതോളം ചിത്രങ്ങൾക്ക് സംഗീതം പകർന്നു. 2011ൽ പുറത്തിറങ്ങിയ കളക്റ്റർ ആണ് അവസാനമായി സംഗീതം ചെയ്ത സിനിമ.. ചലച്ചിത്ര നിർമ്മാതാവായും രഘുകുമാർ പ്രവർത്തിച്ചിട്ടുണ്ട്.

നടി ഭവാനിയാണ് ഭാര്യ

വിവരങ്ങൾക്ക് കടപ്പാട് : ഹിന്ദു ആർട്ടിക്കിൾ , മാതൃഭൂമി വാർത്ത

[フレーム]

നിർമ്മാണം

സിനിമ സംവിധാനം വര്‍ഷം
ശംഖുപുഷ്പം ബേബി 1977
ലിസ ബേബി 1978
ധീര ജോഷി 1982

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
ഭാരതപ്പുഴയുടെ തീരം ഗാനപൗർണ്ണമി ( എച്ച് എം വി ) ഗിരീഷ് പുത്തഞ്ചേരി പി ജയചന്ദ്രൻ ശുദ്ധസാവേരി
നിന്നെയെൻ സ്വന്തമാക്കും ഞാൻ വിഷം പൂവച്ചൽ ഖാദർ കെ ജെ യേശുദാസ് 1981
സ്വപ്നം കാണും പ്രായം വിഷം പൂവച്ചൽ ഖാദർ എസ് ജാനകി, വാണി ജയറാം 1981
എൻ നയനങ്ങൾ വിഷം പൂവച്ചൽ ഖാദർ എസ് ജാനകി 1981
ഉത്സാഹ മത്സരം വിഷം ആലപ്പുഴ രാജശേഖരൻ നായർ കെ ജെ യേശുദാസ്, കല്യാണി മേനോൻ 1981
മൃദുലേ ഇതാ ഒരു ഭാവഗീതമിതാ ധീര പൂവച്ചൽ ഖാദർ പി ജയചന്ദ്രൻ യമുനകല്യാണി 1982
ജീവിതം ആരോ എഴുതും ഗാനം ധീര പൂവച്ചൽ ഖാദർ കെ ജെ യേശുദാസ് 1982
പൊങ്ങിപ്പൊങ്ങിപ്പാറും എൻ മോഹമേ ധീര പൂവച്ചൽ ഖാദർ എസ് ജാനകി, കോറസ് 1982
മെല്ലെ നീ മെല്ലെ വരൂ ധീര പൂവച്ചൽ ഖാദർ സതീഷ് ബാബു, എസ് ജാനകി 1982
സ്വരങ്ങളിൽ സഖീ ധീര പൂവച്ചൽ ഖാദർ കെ ജെ യേശുദാസ് 1982
പ്രിയതേ മിഴിനീരിലെന്നെയാഴ്ത്തീ പൊൻ‌തൂവൽ പൂവച്ചൽ ഖാദർ കെ ജെ യേശുദാസ് 1983
അഭിലാഷഹാരം നീട്ടി പൊൻ‌തൂവൽ പൂവച്ചൽ ഖാദർ കെ ജെ യേശുദാസ് 1983
കണ്ണാ ഗുരുവായൂരപ്പാ എന്നെ പൊൻ‌തൂവൽ പൂവച്ചൽ ഖാദർ എസ് ജാനകി 1983
ഡാർലിംഗ് ഓ ഓ മൈ പൊൻ‌തൂവൽ പൂവച്ചൽ ഖാദർ അനിത റെഡ്ഢി 1983
മാനത്തും ഹാല് കുളിരോലും നിലാവ് നദി മുതൽ നദി വരെ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി എസ് ജാനകി, കെ ജെ യേശുദാസ്, കോറസ് 1983
കരളിനും കരളായ് ( Sad bit) നദി മുതൽ നദി വരെ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി എസ് ജാനകി 1983
വസന്തം വന്നൂ അരികെ നിന്നൂ ഒന്നും മിണ്ടാത്ത ഭാര്യ ബാലു കിരിയത്ത് കെ ജെ യേശുദാസ്, എസ് ജാനകി 1984
ഡാഡീ ഹൗ ആർ യൂ റ്റുഡേ ഒന്നും മിണ്ടാത്ത ഭാര്യ ബാലു കിരിയത്ത് കെ ജെ യേശുദാസ്, ഗീതു ആന്റണി 1984
റൂഹിയാന്റെ കൊച്ചു റൂഹിയാന്റെ ഒന്നും മിണ്ടാത്ത ഭാര്യ ബാലു കിരിയത്ത് ജോളി എബ്രഹാം, എസ് ജാനകി, കോറസ്, സതീഷ് ബാബു 1984
മനസ്സും ശരീരവും ഒന്നും മിണ്ടാത്ത ഭാര്യ ബാലു കിരിയത്ത് കെ ജെ യേശുദാസ് 1984

സ്കോർ

പശ്ചാത്തല സംഗീതം

സിനിമ സംവിധാനം വര്‍ഷം
കൊട്ടും കുരവയും ആലപ്പി അഷ്‌റഫ്‌ 1987

ബാക്കിംഗ് വോക്കൽ