താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ
നേരംപോയ് നേരംപോയ്
എല്ലാരും പോയല്ലാ
കുഞ്ഞിക്കിളിയേ, പൈങ്കിളിയേ
വെക്കം വെക്കം ചെല്ലെന്നേ
എങ്ങാണ്ടൂന്നെങ്ങാണ്ടൂന്നൊരു
കുഞ്ഞിക്കാറ്റോടിവരുന്നേ
നേരംപോയ് നേരംപോയ്
എല്ലാരും പോയല്ലോ
പുന്നാരപ്പാട്ടും പാടി
എല്ലാരും പോയല്ലാ
പുന്നാരപ്പാട്ടും പാടി
എല്ലാരും പോകുവതെങ്ങോ?
പുന്നെല്ലു പഴുത്തു വെളഞ്ഞൊരു
പാടത്തെ പുത്തന്‍ കൊയ്ത്തിന്
പുന്നാരപ്പാട്ടും പാടി
പോയല്ലാ പെണ്ണാളെല്ലാം
കൊയ്തു കൊയ്തു തളര്‍ന്നു കേറുമ്പം
എന്തുകിട്ടുമെന്‍ പൈങ്കിളിക്ക്?
കല്ലരിയുണ്ട് കരിക്കാടിക്ക്
നെല്ലരിയെല്ലാം പത്തായത്തില്
കൊയ്തു കൊയ്തേ....
മെയ് തളര്‍ന്നേ..മെയ് തളര്‍ന്നേ..
മെയ് തളര്‍ന്നാലേ.....
ഉരിയരിയില്ലുടുതുണിയി-
ല്ലരവയറും നെറയുകില്ലേ.....
നേരംപോയ് നേരംപോയ്
നേരേ നാമൊന്നിച്ചാല്‍
നമ്മളുകൊയ്യും വയലെല്ലാം
നമ്മുടെതാകും പൈങ്കിളിയേ
(നേരംപോയ് നേരംപോയ്....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
3
Average: 3 (1 vote)
Neram poy
Additional Info
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 16 years 6 months ago by Baiju T.