താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

ആ.......

സ്നേഹിക്കാന്‍ പഠിച്ചൊരു മനസ്സേ
സ്നേഹം നിനക്കൊരു നിര്‍വൃതിയോ
മോഹിക്കാന്‍ കൊതിച്ചൊരു മനസ്സേ
മോഹം നിനക്കൊരു സൌന്ദര്യമോ
തൃപ്തിയായോ തൃപ്തിയായോ നിന്റെ
സ്വപ്നങ്ങളിന്ന് പൂവണിഞ്ഞോ
സ്നേഹിക്കാന്‍ പഠിച്ചൊരു മനസ്സേ...

മനസ്സില്‍ ഉറങ്ങിയ സ്നേഹമാംശംഖില്‍
മധുരതീര്‍ഥം നിറച്ചു
ഹൃദയവീണയില്‍ രാഗങ്ങള്‍ കൊണ്ടൊരു
മദനമാളിക ഞാനുണര്‍ത്തി
സ്നേഹമേ സ്നേഹമേ നീ
ശ്രീമംഗലയായ് തീര്‍ന്നുവോ
സ്നേഹിക്കാന്‍ പഠിച്ചൊരു മനസ്സേ...

കരളില്‍ മയങ്ങിയ മോഹമാം പൂവിന്‍
കനകദലങ്ങള്‍ ഇറുത്തൂ
അതിലെന്റെ ദാഹമാം കളഭം കൊണ്ടൊരു
അംഗരാഗം ഞാനൊരുക്കീ
സ്നേഹമേ.. സ്നേഹമേ..നീ
ശ്രീരാഗവതിയായ് തീര്‍ന്നുവോ

സ്നേഹിക്കാന്‍ പഠിച്ചൊരു മനസ്സേ
സ്നേഹം നിനക്കൊരു നിര്‍വൃതിയോ
മോഹിക്കാന്‍ കൊതിച്ചൊരു മനസ്സേ
മോഹം നിനക്കൊരു സൌന്ദര്യമോ
തൃപ്തിയായോ തൃപ്തിയായോ നിന്റെ
സ്വപ്നങ്ങളിന്ന് പൂവണിഞ്ഞോ
സ്നേഹിക്കാന്‍ പഠിച്ചൊരു മനസ്സേ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
snehikkan padichoru

Additional Info

അനുബന്ധവർത്തമാനം

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.