താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

ഭഗവാന്റെ മുന്നില്‍ പണ്ടൊരു രാധിക
ഭഗവതിപ്പട്ടുടുത്തു നിന്നു
ഇന്നെന്റെ മനസ്സില്‍ മറ്റൊരു രാധിക
മന്ദസ്മിതത്തില്‍ കുളിച്ചു വന്നൂ
മന്ദസ്മിതത്തില്‍ക്കുളിച്ചു വന്നൂ
(ഭഗവാന്റെ മുന്നിൽ..)

ഇന്ദീവരപ്പൂവിതള്‍ മിഴിയോ
ചെന്താമരത്തളിര്‍ ചുണ്ടിണയോ
പഞ്ചബാണനു നീയൊരുക്കിയ
പാരിതോഷികമേതുസഖീ
(ഭഗവാന്റെ മുന്നിൽ..)

മുന്തിരിത്തേന്‍കുടത്താരുണ്യമോ
അന്തരാത്മാവിലെ മണിവീണയോ
പരിരംഭണങ്ങളാല്‍ പൊതിയാന്‍ നീ നിന്റെ
പവിഴച്ചെപ്പിനുള്ളിലൊളിച്ചുവെച്ചു
പവിഴ ചെപ്പിനുള്ളിലൊളിച്ചുവെച്ചു
(ഭഗവാന്റെ മുന്നിൽ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Bhagavante munnil

Additional Info

അനുബന്ധവർത്തമാനം

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.